മാടമ്പ് കുഞ്ഞുക്കുട്ടന് വിട: സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ സംസ്കാരം കൊവിഡ് മാനദണ്ഡം പാലിച്ച് ഔദ്യോഗിക ബഹുമതികളോടെ വേലൂര്‍ കിരാലൂരിലെ വീട്ടുവളപ്പില്‍ നടന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മാടമ്പ് വിട പറഞ്ഞത്. അര്‍ബുദ രോഗത്തിനും ചികിത്സയിലായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി തൃശൂര്‍ ആര്‍ഡിഒ കൃപകുമാര്‍ റീത്ത് സമര്‍പ്പിച്ചു.മാടമ്പ് കുഞ്ഞുകുട്ടന് എന്ന പേരില്‍ അറിയപ്പെടുന്ന മാടമ്പ് ശങ്കരന് നമ്പൂതിരി 1941 ലാണ്, തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകന്, നടന് എന്നീ നിലകളില്‍ പ്രശസ്തനായി.
ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000 ല്‍ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."