'ജയിലിലടക്കാന്‍ ധൈര്യമില്ലെങ്കില്‍ മൃഗശാലയിലെങ്കിലും അടച്ചിടണം'; പി.സി ജോര്‍ജിനെതിരെ സത്താര്‍ പന്തല്ലൂര്‍
തിരുവനന്തപുരം: മുസ് ലിം വിരുദ്ധവും വര്‍ഗീയവുമായ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. പി.സി ജോര്‍ജില്‍ നിന്നുള്ള ദുര്‍ഗന്ധം മലയാളിക്ക് അസഹനീയമായിരിക്കുന്നു. ഈ മാലിന്യം സംസ്കരിക്കാന്‍ ഇവിടെ അധികാരികളില്ലേ ...? ജയിലിലടക്കാന്‍ ധൈര്യമില്ലെങ്കില്‍ മൃഗശാലയിലെങ്കിലും അടച്ചിടണം. അല്ലെങ്കില്‍ മലയാളികള്‍ മുഴുവന്‍ റാബിസ് വാക്സിന് എടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. കച്ചവടം ചെയ്യുന്ന മുസ്ലിംകള് വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, മുസ്ലിംകള് അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളാണ് പി.സി.ജോര്‍ജ് ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."