മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി: ജിദ്ദയില്‍ വിപുലമായ ആഘോഷം സംഘടിപ്പിച്ചു
ജിദ്ദ: 'അഭിമാനകരമായ 75 വര്‍ഷങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദയില്‍ വിപുലമായ പരിപാടികള്‍ നടന്നു. ജിദ്ദ കെ.എം.സി.സി.സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ഷറഫിയ്യയില്‍ സംഘടിപ്പിച്ച പരിപാടികളില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.
'മുസ്‌ലിം ഇന്ത്യയുടെ 75 സംവത്സരങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ ജിദ്ദയിലെ സാംസ്‌കാരിക മത രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചരിത്ര സെമിനര്‍ നടന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഹസ്സന്‍ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ മുണ്ടക്കുളം മോഡറേറ്റര്‍ ആയിരുന്നു. അഹമദ് പാളയാട്ട്, സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ശിഹാബ് സലഫി, അനീസ്, ഗഫൂര്‍ പൂങ്ങാടന്‍, നാസര്‍ വെളിയംകോട്, നാസര്‍ മച്ചിങ്ങല്‍, ശിഹാബ് താമരക്കുളം എന്നിര്‍ പങ്കെടുത്തു.
'മുസ്‌ലിം ലീഗിന്റെ ചരിത്ര നാള്‍വഴികള്‍' ചിത്ര പ്രദര്‍ശനം രാജാജി ഹാള്‍ മുതല്‍ രാജാജി ഹാള്‍ വരെ ശ്രദ്ധേയമായി. മുസ്‌ലിം ലീഗ് ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ ക്യാന്‍വാസില്‍ പ്രദര്‍ശിക്കപ്പെട്ടു. നിരവധി പേര്‍ ചിത്ര പ്രദര്‍ശനം സന്ദര്‍ശിച്ചു.
രാത്രി നടന്ന പൊതു സമ്മേളനം ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗം സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സി. കെ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ എടവനക്കാട്, ഉമ്മര്‍ അരിപ്രാമ്പ്ര, അബ്ദുറഹ്മാന്‍ വെള്ളിമാട് കുന്ന്, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ഷൗക്കത്ത് ഒഴുകൂര്‍, ഹബീബ് കല്ലന്‍, ലത്തീഫ് കാളരാന്തിരി, സൈനുല്‍ ആബിദ്, റസാഖ് ആനക്കായി, സകരിയ്യ ആറളം, സീതി കൊളക്കാടന്‍, ഹുസ്സൈന്‍ കരിങ്കര, സകീര്‍ നാലകത്ത്, നസീര്‍ വാവക്കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും എ. കെ ബാവ വേങ്ങര നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജിദ്ദയിലെ പ്രമുഖ കലാകാരന്‍മാര്‍ അണിനിരന്ന ഗാനവിരുന്നും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."