ജോലിത്തട്ടിപ്പ്; ദുബൈയില്‍ നിരവധി മലയാളികള്‍ ദുരിതത്തില്‍
ദുബൈ: കൊവിഡ് മഹാമാരിയുടെ ദുരിതങ്ങള്‍ക്കു ശേഷം തൊഴില്‍ തട്ടിപ്പുകാര്‍ വീണ്ടും രംഗത്ത്. വന്‍ തൊഴില്‍തട്ടിപ്പിന് ഇരയായ 23 മലയാളികള്‍ ദുബൈയില്‍ കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ കഴിയുന്നതായി സ്വകാര്യ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പാസ്പോര്‍ട്ട് ഏജന്റുമാര്‍ പിടിച്ചുവെച്ചതിനാല്‍ നാട്ടില്പോകാന് പോലും പറ്റാത്ത അവസ്ഥയിലാണ് ഇവര്‍.
വാഗ്ദാനം ചെയ്ത ജോലി നല്കാന് തയ്യാറാതെ ഏജന്റുമാര്‍ പാസ്പോര്‍ട്ടും പിടിച്ചുവെച്ചിരിക്കുകയാണെന്ന് ഇരകള്‍ പറയുന്നു. ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്താണ് പലരെയും നാട്ടില്‍ നിന്നും എത്തിച്ചത്. തട്ടിപ്പിനിരയായവരില്‍ കേരളത്തിലെ പല ജില്ലകളില്‍ നിന്നുള്ളവരുണ്ട്.വന്‍ തുക ഇവരില്‍ നിന്നും ഈടാക്കിയാണ് നാട്ടില്‍ നിന്നും കൊണ്ടുവന്നത്. നേരത്തെ താമസിക്കാന്‍ റൂമുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവിടെ നിന്നും പോരേണ്ടിവരികയായിരുന്നു. ചില സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്താലാണ് നിലവില്‍ ഇവര്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."