കോണ്‍ഗ്രസ് മുഖം മാറ്റുന്നു; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്, കെ.സുധാകരനോ മുരളീധരനോ കെ.പി.സി.സി അധ്യക്ഷന്‍, ചെന്നിത്തല ഡല്‍ഹിക്ക്
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടിമാറ്റം വരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം പ്രശ്‌നം പഠിച്ച നേതൃത്വമാണ് പുതിയ ഫോര്‍മുല മുന്നോട്ടുവയ്ക്കുന്നത്.
രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി സതീശനായിരിക്കും പ്രതിപക്ഷ നേതാവാകുക. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും മുല്ലപ്പള്ളിയും തെറിക്കും. അഴിച്ചുപണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളരെനാളായി കേള്‍ക്കുന്നുണ്ടെങ്കിലും കെ.സുധാകരനോ കെ.മുരളീധരനോ ആണ് ഈ കസേരയിലേക്ക് പരിഗണിക്കപ്പെടുന്നത്. മറ്റു പല പേരുകളും ഉയര്‍ന്നുകേട്ടിരുന്നു.
പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും ചെന്നിത്തലയെ മാറ്റുമ്പോള്‍ അദ്ദേഹത്തെ ദേശീയ നേതൃസ്ഥാനത്തേക്കുകൊണ്ടുവരാനും ആലോചനയുണ്ട്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായോ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം നല്‍കിയോ ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടു വരാനാണ് ആലോചന.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനുമുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ പാര്‍ട്ടി തലപ്പത്ത് മാറ്റം വരുത്താന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നത്. ചെന്നിത്തല മാറിയാല്‍ സ്വാഭാവികമായും കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയും മാറേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."