ലോറിയുടെ കാബിൻ ഗ്രില്ലിൽ തട്ടി ആനയുടെ കൊമ്പ് പിളർന്നു; അപകടം ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നതിനിടെ
തൃശൂർ: ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നതിനിടെ ലോറിയുടെ കാബിൻ ഗ്രില്ലിൽ തട്ടി ആനയുടെ കൊമ്പ് പിളർന്നു. തൃശൂർ കുട്ടൻകുളങ്ങര ദേവസ്വം ആന അർജുനന്റെ രണ്ട് കൊമ്പുകളുടെയും അഗ്രമാണ് പിളർന്നത്. ആനയുടെ പരിക്ക് ഗുരുതരമല്ല. ലോറിയിൽ കയറ്റിക്കൊണ്ടുപോകുമ്പോഴുണ്ടായ അശ്രദ്ധയാണ് അപകടകാരണം.
വടക്കാഞ്ചേരിയില്‍നിന്ന് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം കലക്ടർക്ക് പരാതി നൽകി. കൊമ്പ് പിളരും വിധത്തിൽ ഇടിയേറ്റിട്ടുണ്ടെങ്കിൽ ആന്തരിക ക്ഷതത്തിന് സാധ്യതയുണ്ട്. ആനയെ പരിശോധനക്ക് വിധേയമാക്കി നിരീക്ഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ഒടിഞ്ഞ കൊമ്പിന്റെ ഭാഗം വനംവകുപ്പ് ശേഖരിച്ചു. അപകടത്തെ തുടര്‍ന്ന് ആനയെ എഴുന്നള്ളിപ്പുകളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ വനം വകുപ്പ് നിർദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."