മസ്ജിദിലെ ഉച്ചഭാഷിണി നീക്കേണ്ടതില്ല
മുംബൈ; മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ നീക്കുന്നതിനിടെ, മസ്ജിദിലെ ഉച്ചഭാഷിണി നീക്കേണ്ടതില്ലെന്ന് ഹൈന്ദവ ഭൂരിപക്ഷ പഞ്ചായത്ത് പ്രമേയം പാസാക്കി. മറാത്ത്വാഡയിലെ ജല്‍ന ജില്ലയിലെ ബന്ദനാപൂരിലെ ദസ് ല പിര്‍വാഡി പഞ്ചായത്താണ് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്. കഴിഞ്ഞ 24 നാണ് ഇതുസംബന്ധിച്ച് ഗ്രാമസഭ ചേര്‍ന്നത്.
തങ്ങളുടെ ഗ്രാമത്തിലെ മസ്ജിദിലെ ഉച്ചഭാഷിണി തുടരട്ടെയെന്നും ബാങ്ക് വിളി തങ്ങളുടെ ജീവിത ശൈലിയുടെ അനിവാര്യഘടകമാണെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ദസ് ല, പിരവാഡി ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഈ പഞ്ചായത്ത്. ദസ് ലയില്‍ മുസ് ലിംകളും ഹൈന്ദവരും ജനസംഖ്യയില്‍ ഏതാണ്ട് തുല്യമാണ്. പിര്‍വാഡിയില്‍ ഹൈന്ദവര്‍ മാത്രമാണുള്ളത്. ഗ്രാമസഭയില്‍ 9 മെംബര്‍മാരും പങ്കെടുക്കുകയും പള്ളിയിലെ ഉച്ചഭാഷിണി നീക്കേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയുമായിരുന്നു.
ബാങ്ക് മതത്തിന്റെ കാര്യമാണെന്ന് കരുതുന്നില്ലെന്നും അലാറം പോലെയാണ് ബാങ്കിനെ തങ്ങള്‍ കാണുന്നതെന്നും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും പഞ്ചായത്ത് അധ്യക്ഷന്‍ രാം പാട്ടില്‍ പറഞ്ഞു. തങ്ങളുടെ ഭക്ഷണ സമയം ഉള്‍പ്പെടെ ദൈനംദിന കാര്യങ്ങള്‍ മസ്ജിദില്‍ നിന്നുള്ള ബാങ്ക് വിളിയെ ആസ്പദമാക്കിയാണെന്നും പഞ്ചായത്ത് അംഗം കൈലാസ് പാച്ചെയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."