HOME
DETAILS

പി.സി ജോര്‍ജ് പുറത്തുവിടുന്ന വിഷം

  
backup
May 01 2022 | 19:05 PM

pc-george-hindu-mahasabha2546554-2022

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് മുസ് ലിം സമുദായത്തിന്നെതിരേ നടത്തിയ വിദ്വേഷ പ്രസംഗം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് മാത്രമാണ് പൊലിസ് ജോര്‍ജിനെതിരേ കേസെടുത്തതും ഇന്നലെ അറസ്റ്റ് ചെയ്തതും.മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ ജോര്‍ജിന് ഉപാധികളോടെ മജിസ്‌ട്രേറ്റ് ആശ കോശി ജാമ്യമനുവദിച്ചു.153 എ, 295 എ എന്നീ വകുപ്പുകളാണ് ജോര്‍ജിനെതിരേ ചുമത്തിയത്. വിദ്വേഷം പരത്തുന്ന വാക്കുകളുപയോഗിച്ച് സാമൂഹിക ഐക്യം തകര്‍ക്കാനും മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചതിനാണ് 153 എ. വാക്കും പ്രവൃത്തിയുംകൊണ്ട് ഒരു മതത്തെയോ മതവികാരത്തെയോ വ്രണപ്പെടുത്തിയതിനാണ് 295 എ.
ഉടന്‍ ജാമ്യത്തില്‍ വിടേണ്ട ലഘുവായ കുറ്റമല്ല ജോര്‍ജില്‍നിന്നുണ്ടായത്. തുറുങ്കലിലടക്കേണ്ട തരം വിഷമാലിന്യമാണ് അദ്ദേഹം തുപ്പിയത്. പ്രസംഗത്തെ സംസ്ഥാനത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അപലപിച്ചിട്ടുണ്ടെങ്കിലും കടമ തീര്‍ക്കലിനപ്പുറത്തേക്ക് അത്തരം പ്രതിഷേധങ്ങള്‍ കടന്നില്ല. സി.പി.എം പോലും മുസ്‌ലിംകള്‍ക്കെതിരേ എന്ന് പറയേണ്ടതിനു പകരം ഒരു മതവിഭാഗത്തിനെതിരേ എന്നാണ് പറഞ്ഞത്.
ജോര്‍ജ് ഇതാദ്യമായിട്ടല്ല മുസ്‌ലിം സമുദായത്തിനെതിരേ അടിസ്ഥാനരഹിതമായ വര്‍ഗീയാരോപണങ്ങള്‍ നടത്തുന്നത്. വിടുവായത്തമെന്ന് പറഞ്ഞ് തള്ളിക്കളയാവുന്നതല്ല അതൊന്നും. ചെറിയ ഒരു വിഭാഗത്തെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ഈ വിഷധൂളികള്‍ക്ക് കഴിഞ്ഞേക്കും. 2021ലും ഇതുപോലെ ജോര്‍ജ് മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയാരോപണങ്ങള്‍ നടത്തിയിരുന്നു. അന്ന് സാമൂഹികപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ടയിലെ മുസ്‌ലിംകള്‍ തന്നെ തോല്‍പ്പിച്ചെന്നു പറഞ്ഞാണ് ആര്‍.എസ്.എസ് പോലും പറയാന്‍ മടിക്കുന്ന മ്ലേച്ഛ പദങ്ങള്‍ ജോര്‍ജ് വിളിച്ചുപറയുന്നത്.
കേരള കോണ്‍ഗ്രസി(എം)ല്‍നിന്ന് തൂത്തെറിയപ്പെട്ട ജോര്‍ജ് അഭയത്തിനായി കഴിഞ്ഞ നിയമസഭയില്‍ കറുത്ത ഷര്‍ട്ട് ധരിച്ച് ഒ. രാജഗോപാലിനരികില്‍ ഓച്ഛാനിച്ചു നിന്നതിന്റെ ദൃശ്യം നിയമസഭയുടെ ആര്‍ക്കൈവ്‌സില്‍ പരതിയാല്‍ കിട്ടും. ഒരു പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു രാജഗോപാല്‍ അന്ന് കറുത്ത ജുബ്ബ ധരിച്ച് സഭയില്‍ ഹാജരായത്. അതിനോടുള്ള വ്യാജ ഐക്യപ്പെടലിനായിരുന്നു ജോര്‍ജിന്റെ കറുത്ത വസ്ത്രധാരണം. രാജഗോപാല്‍ കണ്ടഭാവം നടിച്ചില്ല. കേരള ജനപക്ഷത്തിന് എന്‍.ഡി.എയിലും ഇടം കിട്ടിയതുമില്ല.
കേരളത്തില്‍ ഏതുവിധേനയും കാലുറപ്പിക്കാന്‍ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റി ക്രിസ്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടിയുണ്ടാക്കി അവരെ എന്‍.ഡി.എയുടെ ഭാഗമാക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കിടയില്‍ അവിടം ഒരിടം കിട്ടുമോ എന്നന്വേഷിച്ചുകൊണ്ടിരിക്കുന്ന ജോര്‍ജിന്റെ വായില്‍നിന്ന് സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്ന മലീമസ വാക്കുകള്‍ വന്നതില്‍ അത്ഭുതമില്ല.
ഹിന്ദുക്കളുടെ പണം കവരാനാണ് എം.എ യൂസഫലി കൊച്ചിയിലും തിരുവനന്തപുരത്തും മാളുണ്ടാക്കിയതെന്ന് പറയുമ്പോള്‍ പി.സി ജോര്‍ജ് ഓര്‍ത്തില്ല യു.പിയില്‍ വ്യവസായം തുടങ്ങാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി യൂസഫലി സംഭാഷണം നടത്തിയത്. കോടികള്‍ യു.പി സര്‍ക്കാരിന് നല്‍കിയത്. യൂസഫലിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 60 ശതമാനവും അമുസ്‌ലിംകളാണെന്ന് അറിഞ്ഞിട്ട് വേണമായിരുന്നു ഒരു വലിയ സദസ്സില്‍ വിഷം തുപ്പാന്‍.
യു.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്ന പത്തു ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരമായി താന്‍ കൊണ്ടുപോയിക്കൊടുത്തിട്ടുണ്ടെന്ന പെരുംനുണ ഒരു ചാനലില്‍ തട്ടിവിട്ട ചരിത്രവും ഈ മനുഷ്യനുണ്ട്. നമ്പി നാരായണനും ഉമ്മന്‍ ചാണ്ടിയും അത് നിഷേധിക്കുകയും ഏഷ്യാനെറ്റ് ന്യൂസ് സത്യാവസ്ഥ സംപ്രേഷണം ചെയ്യുകയുമുണ്ടായി. ഇത്തരമൊരു രാഷ്ട്രീയ വിഴുപ്പുഭാണ്ഡത്തെ ദേശീയ രാഷ്ട്രീയപാര്‍ട്ടിയായ ബി.ജെ.പി ചുമക്കാനൊരുങ്ങുകയാണോ!
സ്ത്രീവിരുദ്ധത മുഖമുദ്രയാക്കിയ വ്യക്തിയും കൂടിയാണ് ജോര്‍ജ്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തിന് വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചും കന്യാസ്ത്രീകളെ അപരാധം പറഞ്ഞും അപമാനിക്കുകയുണ്ടായി ജോര്‍ജ്. അക്രമിക്കപ്പെട്ട നടിയെയും പരസ്യമായി അവഹേളിച്ചു.
കേരള രാഷ്ട്രീയത്തെ മലീമസമാക്കാന്‍ ജന്മമെടുത്ത ഈ മനുഷ്യനെ വളര്‍ത്തിയതില്‍ മുന്‍ സര്‍ക്കാരിന് വലിയ പങ്കുണ്ട്. മന്ത്രിതുല്യമായ ചീഫ് വിപ്പ് പദവി നല്‍കി കോണ്‍ഗ്രസ് എം.എല്‍.എമാരെപ്പോലും തെറിപറയുന്ന ജോര്‍ജിന്റെ വിടുവായത്തങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയേടത്തുനിന്ന് തുടങ്ങുന്നു ഈ വ്യക്തിയുടെ ആഭാസപ്രകടനങ്ങള്‍.
കക്ഷിരാഷ്ട്രീയ ഭേദമെന്യെ മലയാളികള്‍ ആദരിച്ചു വന്ന കെ.ആര്‍ ഗൗരിയമ്മയെ അറക്കുന്ന ഭാഷയിലാണ് ജോര്‍ജ് തെറിവിളിച്ചത്. കേരളം നടുക്കത്തോടെയായിരുന്നു ആ വാക്കുകള്‍ കേട്ടത്. മാന്യന്‍മാരെ പൊതുസ്ഥലങ്ങളില്‍ തെറിവിളിച്ച് അപമാനിക്കാന്‍ പണ്ടുകാലത്ത് മാടമ്പിമാര്‍ കവലച്ചട്ടമ്പികളെ ഏര്‍പ്പാടാക്കിയിരുന്നു. കേരളാ രാഷ്ട്രീയത്തിലെ അത്തരമൊരു ചട്ടമ്പിയായിരുന്നു അടുത്ത കാലം വരെ ജോര്‍ജ്. അതൊരു നഷ്ടക്കച്ചവടമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുമുന്നണികളും ജോര്‍ജിനെ ദൂരെക്കളഞ്ഞത്. ഇപ്പോള്‍ ആ മാലിന്യം എടുത്തണിയുന്നവരും വൈകാതെ അതിനെ ദൂരെ കളയേണ്ടിവരും.

ശ്രമിക്കല്‍) വകുപ്പുകള്‍ പ്രകാരമാണ് കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago