HOME
DETAILS
MAL
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു
backup
May 13 2021 | 05:05 AM
തൃശൂര്‍: തൃശൂരില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കൊവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് ഇന്നലെ മരിച്ചത്. വൃക്കരോഗിയായ നകുലന് ചികിത്സയ്ക്കെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ചെയ്തുവരുന്നയാളാണ് നകുലന്. അത്തരത്തില്‍ ഡയാലിസിസ് ചെയ്യാനെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ടാഴ്ച്ച മുമ്പ് ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് നകുലന് വീഡിയോ പോസ്റ്റ് ചെയ്തത്. കിട്ടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.
കൊവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ അല്പം വൈകിയിരുന്നു എന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."