ചെറിയ പെരുന്നാളിന് പള്ളിയിലെ തിരക്ക് കാരണം റോഡിൽ നിസ്ക്കരിച്ചു; യു.പിയില്‍ 200 പേര്‍ക്കെതിരേ കേസ്
റോഡില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 200 ഓളം മുസ്ലിംകള്‍ക്കെതിരേ കേസെടുത്തു. മീററ്റിലാണ് സംഭവം. വ്യാഴാഴ്ചയായിരുന്നു ഉത്തര്‍പ്രദേശില്‍ ചെറിയ പെരുന്നാള്‍. അന്നേദിവസം മീററ്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ പള്ളിയില്‍ വിശ്വാസികളുടെ ആധിക്യം ഉണ്ടായതോടെ പള്ളിക്ക് പുറത്തുള്ള റോഡിലിരുന്നാണ് നിരവധി പേര്‍ നിസ്‌കരിച്ചത്. ഇവര്‍ക്കെതിരേയാണ് കേസെടുത്തത്. റോഡില്‍ നിസ്‌കാരം തടഞ്ഞ പൊലിസുകാര്‍ക്കെതിരേ വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു.
ഐ.പി.സിയിലെ 143 (നിയമവിരുദ്ധമായി സംഘം ചേരല്‍), 188 (പൊതുസേവകരുടെ നിര്‍ദേശം ലംഘിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലിസ് രോഹിത് സജ്വാന്‍ പറഞ്ഞു. അജ്ഞാതര്‍ക്കെതിരെയാണ് കേസെടുത്തതെന്നും പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."