ഭോപാലില്‍ കൊവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊന്നു; പുരുഷ നഴ്സ് അറസ്റ്റില്‍
ഭോപാല്‍: കൊവിഡ് രോഗിയെ പുരുഷ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം.
43കാരിയെ ഭോപ്പാല്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഏപ്രില്‍ ആറിനാണ് ഇവര്‍ പീഡനത്തിനിരയായത്. ഡോക്ടറോടാണ് പീഡനവിവരം ഇവര്‍ പങ്കുവെച്ചത്. തുടര്‍ന്ന് ഡോക്ടര്‍ ഇക്കാര്യം പൊലിസിനെ അറിയിച്ചു. ഏപ്രില്‍ ആറിന് തന്നെ പീഡനത്തിനിരയായ സ്ത്രീയുടെ ആരോഗ്യനില മോശമാവുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്ന് രാത്രിയോടെ തന്നെ ചികിത്സയിലിരിക്കെ ഇവര്‍ മരണപ്പെട്ടു.
നിഷാദ്പുര പൊലിസാണ് സംഭവത്തില്‍ കേസെടുത്തത്. സന്തോഷ് അഷിര്വാര് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു മാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പുറത്ത് വന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."