HOME
DETAILS

'സത്യം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ട്'; പി.സി ജോര്‍ജിന് പരോക്ഷ മറുപടിയുമായി യൂസഫലി

  
backup
May 03, 2022 | 4:09 PM

ma-yousaf-ali-on-pc-george-statement-against-him

ഷാര്‍ജ: തന്നെക്കുറിച്ചുള്ള പ്രസ്താവന പി.സി.ജോര്‍ജ് തിരുത്തിയ സാഹചര്യത്തില്‍ ആ വിഷയത്തില്‍ ഇനി പ്രതികരിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഷാര്‍ജയില്‍ പറഞ്ഞു. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് മലയാളികള്‍. തന്നെ കുറിച്ച് പറയുന്നതിലെ സത്യം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു.

വിദ്വേഷപ്രസംഗം നടത്തിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രസംഗത്തില്‍ യൂസഫലിയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ തിരുത്തുന്നുവെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. യൂസഫലിയുടെ കാര്യത്തില്‍ സംസാരത്തിനിടയില്‍ മനസിലുള്ള ആശയവും സംസാരിച്ചതും രണ്ടായിപ്പോയെന്നാണ് വിശദീകരണം. പിണറായി സര്‍ക്കാര്‍ റിലയന്‍സിന്റെ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ അനുവദിക്കുമ്പോള്‍ സാധാരണക്കാരുടെ കച്ചവടം നഷ്ടപ്പെടുമെന്ന് മുന്നേ പറഞ്ഞിരുന്നു, അത് പോലെ തന്നെയാണ് യൂസഫലിയുടെ കാര്യവും പറഞ്ഞത്. യൂസഫലി ഒരു മാന്യനാണ്. പക്ഷേ മാള് തുടങ്ങിയാല്‍ എല്ലാവരും അവിടെ പോയി സാധനം വാങ്ങും.

ചെറുകിടക്കാര്‍ പട്ടിണിയാകും. അത് കൊണ്ട് യൂസഫലിയുടെ സ്ഥാപനത്തില്‍ കയറയരുത്, സാധാരണക്കാരന്റെ കടയില്‍ കയറി സാധനം വാങ്ങണമെന്ന് പറഞ്ഞു. അത് യൂസഫലിയെ അപമാനിക്കാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിന്‍വലിക്കുന്നു. കുത്തകകളുടെ കൈയ്യിലേക്ക് കച്ചവടം പോകുന്നത് സാധാരണക്കാരന് മോശമാണെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പിസി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  11 minutes ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  25 minutes ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  26 minutes ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  42 minutes ago
No Image

16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത

crime
  •  an hour ago
No Image

ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാൻ അവസരം ഒരുക്കി ദുബൈ സായിദ് സർവകലാശാല

uae
  •  an hour ago
No Image

വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ

Kerala
  •  2 hours ago
No Image

കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു; നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതെന്ന് സൂചന, സുഹൃത്ത് കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

ഞെട്ടിച്ച കെകെആർ നീക്കം; ആ താരത്തെ വിട്ടയച്ചത് തന്നെ അമ്പരപ്പിച്ചെന്ന് ഇർഫാൻ പത്താൻ

Cricket
  •  2 hours ago
No Image

പാക്കിസ്ഥാൻ മാത്രമല്ല, സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീലിന്റെ പുതിയ ടോപ് ലക്ഷ്യങ്ങൾ ഇന്ത്യയും യുഎഇയും

Saudi-arabia
  •  2 hours ago