HOME
DETAILS

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ കുടിശിക ഉടന്‍ നല്‍കുമെന്ന് ധനമന്ത്രി

  
backup
March 14, 2023 | 2:31 PM

finance-minister-national

തിരുവനന്തപുരം: ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് നല്‍കാനുള്ള പ്രതിഫല കുടിശിക ഉടന്‍ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ആഗസ്റ്റ് മാസം വരെയുള്ള പ്രതിഫലം വിതരണം ചെയ്തുവെന്നും സെപ്തംബര്‍ മാസത്തെ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ഒക്ടോബര്‍, നവംബര്‍ മാസത്തെ കളക്ഷന്‍ എന്‍ട്രി ഇ.ബി.റ്റി പോര്‍ട്ടല്‍ മുഖേന പുരോഗമിക്കുകയാണ്. ശേഷിക്കുന്ന 3 മാസത്തെ തുക യഥാസമയം പോസ്റ്റാഫീസില്‍ നിന്നും രേഖകള്‍ ശേഖരിച്ച് ഇ.ബി.റ്റിയില്‍ രേഖപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ അനുവദിക്കും. ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ഉന്നയിച്ചു കടകംപള്ളി സുരേന്ദ്രന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് നല്കി വന്നിരുന്ന ഇന്‍സെന്റീവ് അലവന്‍സും ബോണസും 2011ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ദേശീയ സമ്പാദ്യ പ്രവര്‍ത്തനങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാരുടെ സാമ്പത്തിക സുരക്ഷിതത്വം കണക്കിലെടുത്ത് തല്‍പരരായവരുടെ സേവനം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വികസന, സാമൂഹ്യ ക്ഷേമ, സാമൂഹ്യ സുരക്ഷാ മേഖലകളില്‍ വിനിയോഗിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏജന്റുമാരുടെ സേവനം സമ്പാദ്യ സമാഹരണത്തോടൊപ്പം സര്‍ക്കാര്‍ നല്‍കി വരുന്ന വിവിധ സേവനങ്ങള്‍ വേഗത്തിലും കൃത്യതയോടും കൂടി ജനങ്ങളിലേക്കെത്തിക്കുന്നതിന് ഏജന്റുമാരുടെ സേവനം പ്രയോജനപ്പെടുത്തുവാനും കളക്ഷന് ആനുപാതികമായി പ്രതിഫലം നല്‍കാനും തീരുമാനിച്ചിരുന്നു.

നിലവില്‍ സംസ്ഥാനത്ത് 10,000 ത്തോളം ഏജന്റുമാര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നിലവിലെ ഏജന്‍സി ചട്ട പ്രകാരം ഒരാളുടെ പേരിലുള്ള ഏജന്‍സി മറ്റൊരാളുടെ പേരിലേയ്ക്ക് മാറ്റി നല്‍കുന്നതിനോ ആശ്രിത നിയമന പ്രകാരമുള്ള നിയമനം നല്‍കുന്നതിനോ വ്യവസ്ഥ ചെയ്യുന്നില്ലയെന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ക്രമീകരിക്കേണ്ടതുളളതുകൊണ്ട് മഹിളാ പ്രധാന്‍ ഏജന്‍സി നിയമനം ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

2023 ഫെബ്രുവരി 20 വരെ ലഭ്യമായിട്ടുള്ള ന്യൂനതകളില്ലാത്ത പെന്‍ഷന്‍ അപേക്ഷകള്‍ പ്രകാരം പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. എജന്റുമാര്‍ക്ക് അനുവദിച്ചു വന്നിരുന്ന കുറഞ്ഞത് 600/രൂപ നിരക്കിലുള്ള പ്രതിമാസ പെന്‍ഷന്‍ ഏജന്റുമാരുടെ പെന്‍ഷന്‍ വിഹിതം ഉയര്‍ത്താതെ 1200 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. 2640 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്ന ഏജന്റുമാര്‍ വരെ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago