വ്യക്തിബന്ധങ്ങള്‍ക്കല്ല, വികസനത്തിനൊപ്പമാണ് താനെന്ന് കെ.വി തോമസ്
തിരുവനന്തപുരം: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ തീരുമാനിച്ചതോടെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് കെ വി തോമസ്. എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടിയല്ല വികസനത്തോടൊപ്പമാണ് താന്‍ നിലകൊള്ളുന്നതെന്ന് കെ വി തോമസ് പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. വ്യക്തിബന്ധങ്ങളല്ല, ജനങ്ങളുടെ പ്രശ്നമാണ് പ്രധാനമെന്ന് വ്യക്തമാക്കിയ കെ വി തോമസ് പി.ടി തോമസുമായും ഉമയുമായും വലിയ ബന്ധമാണുള്ളതെന്നും പറഞ്ഞു.
വോട്ട് ഏത് പാര്‍ട്ടിക്ക്, ആര്‍ക്ക് എന്നത് ഇപ്പോള്‍ പറയുന്നില്ല. പക്ഷേ ഞാന്‍ വികസനത്തിനൊപ്പമാണ്. അതിലൊരു വിട്ടുവീഴ്ചയുമില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഉമ ഇന്നലെ എന്റെ ഭാര്യയുമായി സംസാരിച്ചിരുന്നു. പക്ഷേ എന്തുതന്നെയായാലും വികസന കാര്യത്തില്‍ എന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
വികസനവും സഹതാപവും രണ്ടും രണ്ടാണ്. ആദ്യത്തേത് ജനങ്ങളുടെ വിഷയമാണ്. രണ്ടിനെയും ഒന്നായി കാണാന്‍ കഴിയില്ല. എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടിയല്ല പ്രചാരണത്തിനിറങ്ങുന്നത്. വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണ്. കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംസാരിക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."