അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപംകൊണ്ടു; അഞ്ചു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ടൗട്ടേ ചുഴലിക്കാറ്റായി. ഇന്നലെ രാത്രി ഈ വിവരം അമേരിക്കന്‍ നേവല്‍ ഏജന്‍സിയായ ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റര്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ച്ച രാവിലെ ലക്ഷദ്വീിലെ കവരത്തിക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിവേഗം ശക്തിപ്രാപിക്കുകയായിരുന്നു.
ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കുമെന്നും വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രി അമിനി ദ്വീപ് തീരത്തുനിന്ന് ഏകദേശം 80 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറും കേരളത്തിലെ കണ്ണൂര്‍ തീരത്തുനിന്ന് 360 കി.മീ തെക്കുപടിഞ്ഞാറുമായാണ് ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകടസാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കേരള തീരത്തുനിന്ന് കടലില്‍ പോകുന്നതിന് ദുരന്തനിവാരണ അതോറിറ്റി പൂര്ണവിലക്കേര്പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."