HOME
DETAILS
MAL
പോരാട്ടം അവസാനിപ്പിച്ച് അവന് മടങ്ങി; ക്യാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു
backup
May 15 2021 | 04:05 AM
തിരുവനന്തപുരം: കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ (27) അന്തരിച്ചു. കോഴിക്കോട് എം.വി.ആര് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.
സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്നാണ് നന്ദു ശ്രദ്ദേയനായത്.
ശരീരത്തെ ബാധിച്ച കാന്‍സറിനെ ഒരിക്കലും നന്ദു പേടിച്ചിരുന്നില്ല. ഓരോ അവയവങ്ങളെയും കാന്‍സര്‍ കാര്‍ന്നുതിന്നുമ്പോഴും കൂടുതല്‍ ആത്മവിശ്വാസത്തോടെ അവന് അതിനെ നേരിട്ടു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും കവര്‍ന്നിരുന്നു. കാന്‍സര്‍ ബാധിതരായ നിരവധി പേര്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ് നന്ദുവിന്റെ ജീവിതം.
അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."