വഖ്ഫ് ബോര്‍ഡില്‍ അമുസ്ലിം നിയമനം വിവാദത്തില്‍
കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനരാലോചിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പ് നിലനില്‍ക്കെ താത്കാലിക ജോലിയില്‍ ഇതര സമുദായ അംഗത്തെ നിയമിച്ചത് വിവാദത്തില്‍. പുതിയ സി.ഇ.ഒ വി.എ സക്കീര്‍ ഹുസൈന്റെ ഡ്രൈവര്‍ കം പേഴ്സണല്‍ അറ്റന്ററായി ഇതര സമുദായ അംഗത്തെ താത്കാലികമായി നിയമിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മുന്‍ സി.ഇ.ഒ യുടെ അറ്റന്ററായ മുസ്ലിം സമുദായ അംഗത്തെ പിരിച്ചുവിട്ടാണ് പുതിയ ആളെ നിയമിച്ചത്. എന്നാല്‍ നിയമനം പി.എസി.സിക്കു വിട്ടതും മറ്റു വിഷയങ്ങളും സ്ഥിര നിയമനത്തിലാണെന്നും ഇപ്പോള്‍ നടത്തിയത് ദിവസ വേതന അടിസ്ഥാനത്തിലുള്ള താത്കാലിക നിയമനം മാത്രമാണെന്നും സി.ഇ.ഒ വി.എ സക്കീര്‍ പറഞ്ഞു. ഇതിനു മുന്നേയും സ്വീപ്പര്‍,സെക്യൂരിറ്റി തസ്തികകളിലേക്ക് മറ്റു സമുദായാംഗങ്ങളില്‍ നിന്ന് താത്കാലിക നിയമനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."