ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോ-യില്‍ പഞ്ചവത്സര ബി.എ എല്‍.എല്‍.ബി; മേയ് 13 വരെ അപേക്ഷിക്കാം; എന്‍ട്രന്‍സ് എക്‌സാം ജൂണ്‍ 9ന്
ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോ (എ.ഐ.എല്‍) മൊഹാലി ഈ വര്‍ഷം നടത്തുന്ന പഞ്ചവത്സര ബി.എ. എല്‍.എല്‍.ബി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ദേശീയ തലത്തില്‍ ജൂണ്‍ ഒമ്പതിന് 2 മുതല്‍ 4 മണിവരെ നടത്തുന്ന ലോ എന്‍ട്രന്‍സ് ടെസ്റ്റിന്റെ റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം.
ആകെ 80 സീറ്റുകളാണുള്ളത്. ഇതില്‍ അഞ്ച് സീറ്റുകളില്‍ അഖിലേന്തയ ജനറല്‍ കാറ്റഗറിയിലും 71 സീറ്റുകളില്‍ സര്‍വീസിലുള്ളതും വിരമിച്ചതുമായ കരസേന ജീവനക്കാരുടെ കുട്ടികള്‍ക്കും ഒരു സീറ്റില്‍ നാവിക സേന ജീവനക്കാരുടെ കുട്ടികള്‍ക്കും മൂന്ന് സീറ്റുകളില്‍ വ്യോമസേന ജീവനക്കാരുടെ കുട്ടികള്‍ക്കുമാണ് പ്രവേശനം.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.ail.ac.in ല്‍ ലഭിക്കും. അപേക്ഷ ഫീസ് 300 രൂപ. ഓണ്‍ലൈന്‍ ആയി മേയ് എട്ടുവരെ അപേക്ഷിക്കാം. 1000 രൂപ ലേറ്റ് ഫീസോടുകൂടി മേയ് 13 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും എന്‍ട്രന്‍സ് ടെസ്റ്റിന്റെ വിശദാംശങ്ങളും വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും 91-9513167688 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."