HOME
DETAILS
MAL
റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ റദ്ദാക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് മന്ത്രി ജി.ആര്‍ അനില്‍
backup
March 17 2023 | 13:03 PM
തിരുവനന്തപുരം: കേരളത്തിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചില വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.
വെള്ള കാര്‍ഡുപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ ഉണ്ടെങ്കില്‍ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും വാങ്ങി കാര്‍ഡ് ലൈവാക്കിയില്ലെങ്കില്‍ അവ റദ്ദാക്കുമെന്നും ,ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മന്ത്രി അറിയിച്ചു.
ഇപ്രകാരമൊരു നടപടിയും ആലോചനയില്‍ ഇല്ല. ഇത്തരം വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."