കെ.കെ രമയുടെ പരാതി: പരുക്ക് ഉണ്ടോ ഇല്ലയോ എന്നറിയില്ലെന്നും കേസിന്റെ കാര്യം തീരുമാനിക്കേണ്ടത് പൊലിസ് ആണെന്നും എം.വി ഗോവിന്ദന്
കെ.കെയുടെ രമയുടെ പരാതിയില്‍ കേസെടുക്കുന്നത് പൊലിസ് ആണ് തീരുമാനിക്കേണ്ടതെന്നും ഇതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. രമക്ക് പരുക്ക് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, സൈബര്‍ ആക്രമണത്തില്‍ സച്ചിന് ദേവ് എം.എല്‍.എക്കെതിരായ കെ.കെ.രമ എം.എല്‍.എയുടെ പരാതിയില്‍ സൈബര്‍ പൊലിസ് തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. പരാതിക്ക് ശേഷം പൊലിസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.
പരാതി വിശദമായി പരിശോധിച്ചു തുടര്‍ നടപടി എന്നാണ് സൈബര്‍ പൊലിസ് വൃത്തങ്ങള്‍ പറയുന്നത്. പരാതിയില്‍ സ്പീക്കറുടെ ഓഫിസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭ സംഘര്‍ഷത്തില്‍ നേരത്തെ രമ പൊലിസിന് നല്കിയ പരാതിയിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല.
അതിനിടെ നിയമസഭാസ്തംഭനം ഒഴിവാക്കുന്നതിന്റ ഭാഗമായി നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ സംസാരിക്കാന്‍ സാധ്യത. വി ഡി സതീശനുമായി ഒത്തു തീര്‍പ്പ് ചര്‍ച്ചക്കായി എത്തിയ പാര്‍ലമെന്ററി കാര്യമന്ത്രി കെ രാധാകൃഷ്ണന് മുഖ്യമന്ത്രി ഉടന്‍ ചര്‍ച്ച നടത്തും എന്ന് അറിയിച്ചിരുന്നു.അതേസമയം അടിയന്തര പ്രമേയം തുടര്‍ച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുക ആണ് പ്രതിപക്ഷം.സമവായം ആയില്ലെങ്കില്‍ നാളെയും സഭ സുഗമമായി നടക്കാന്‍ ഇടയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."