ഇസ്‌റാഈലിന് യു.എസ് കൂടുതല്‍ സ്മാര്‍ട്ട് ബോംബുകള്‍ നല്‍കുന്നു
ഗസ്സ സിറ്റി: ഇസ്‌റാഈലിന്റെ ഗസ്സ ആക്രമണത്തിനു പിന്തുണ പ്രഖ്യാപിക്കുകയും യു.എന്‍ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ നീക്കം അട്ടിമറിക്കുകയും ചെയ്ത യു.എസ് സയണിസ്റ്റ് രാജ്യത്തിന് വാരിക്കോരി ആയുധങ്ങള്‍ നല്‍കുന്നു.
73 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇസ്‌റാഈലിനു നല്‍കുന്നതിനാണ് ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയത്. ഗസ്സ ആക്രമണത്തിനു മുമ്പേ അനുമതി ആയതാണെങ്കിലും പുതിയ സാഹചര്യത്തില്‍ ആയുധവില്‍പന നിര്‍ത്തിവയ്ക്കണമെന്ന് യു.എസ് കോണ്‍ഗ്രസിലെ അംഗങ്ങല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതീവ സംഹാരശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ വഹിക്കുന്ന ഗൈഡഡ് മിസൈലുകളടങ്ങിയ ആയുധങ്ങളാണ് യു.എസ് ഇസ്‌റാഈലിനു നല്‍കുന്നത്. വെടിനിര്‍ത്തലിനു തയാറാകാതെ ഇവ നല്‍കുന്നത് വന്‍ ദുരന്തത്തിനിടയാക്കുമെന്ന് ജനപ്രതിനിധിസഭാ അംഗം മുന്നറിയിപ്പു നല്‍കി.
2019 മുതല്‍ 2028 വരെ പ്രതിവര്‍ഷം 3,800 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക ഇസ്‌റാഈലിനു നല്‍കുന്നതുമായി ബന്ധപ്പെട്ട് 2016ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലൊപ്പിട്ടിട്ടുണ്ട്. 15 ദിവസത്തിനകം കോണ്‍ഗ്രസ് ആയുധ വില്‍പനയ്ക്ക് അനുമതി നല്‍കും. നിലവിലെ സാഹചര്യത്തില്‍ ആയുധവില്‍പന കോണ്‍ഗ്രസ് തടയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യു.എസില്‍ നിന്നു ലഭിക്കുന്ന ബോംബുകളും മിസൈലുകളും ഗസ്സയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."