HOME
DETAILS
MAL
സാമൂഹ്യമാധ്യമങ്ങള്‍ വഴി അപവാദ പ്രചരണം: കെ.എന്‍.എ ഖാദര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കി
backup
May 19 2021 | 15:05 PM
മലപ്പുറം: സാമൂഹ്യമാധ്യമങ്ങള്‍ വഴി അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മുന്‍ എം.എല്‍.എ കെ. എന്‍.എ ഖാദര്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്കി. വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ തന്റെ പേരില്‍ വോയിസ് മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതായി കെ.എന്‍.എ ഖാദര്‍ പരാതിയില്‍ പറയുന്നു.
ഇസ്റാഈലിന് അനുകൂലമായി സംസാരിക്കുന്നു എന്ന തരത്തിലുള്ള വോയിസ് മെസ്സേജുകളാണ് ഷെയര്‍ ചെയ്യുന്നത്. ഈ ഗ്രൂപ്പുകളുടെയും ഷെയര്‍ ചെയ്ത ആളുടെയും നമ്പര്‍ കാണത്തക്കവിധം സ്ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് പരാതി നല്‍കിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.എന്‍.എ ഖാദര്‍ പൊലിസിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."