HOME
DETAILS

പുതിയ മനുഷ്യന്‍, പുതിയ സമൂഹം, പുതിയ ജീവിതം

  
backup
March 22 2023 | 16:03 PM

ramadan-swami-gururatnam-njanathapaswi


സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി


ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ട് അവരെ നേര്‍വഴി കാട്ടിക്കൊടുത്ത്, നന്മതിന്മയും സത്യവും അസത്യവും വേര്‍തിരിച്ച് കാണിച്ച്, സുവ്യക്തമായ തെളിവുകളായിക്കൊണ്ട് നിലകൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ ദൈവം തന്റെ പുത്രനിലൂടെ ലോകത്തിന് സമര്‍പ്പിക്കപ്പെട്ട മാസമാണ് റമദാന്‍. മനസുകളില്‍ അന്തര്‍ലീനമായിരിക്കുന്ന അഴുക്കുകള്‍ കഴുകി ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണിത്.

തെറ്റുകുറ്റങ്ങളും പാപബോധവും ഏറ്റുപറഞ്ഞ് സ്വയം ശുദ്ധീകരിച്ച് തുടര്‍ന്നുള്ള ജീവിതത്തില്‍ പുതിയ ഊര്‍ജം പകരുവാന്‍ ഓരോ റമദാന്‍ കാലഘട്ടവും പ്രയോജനപ്പെടുന്നു. റമദാന്‍ മാസത്തിലെ ജീവിതചര്യ വിശ്വാസിയുടെ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

 

വ്രതാനുഷ്ഠാനങ്ങളാണ് റമദാന്‍ കാലത്തിന്റെ പ്രത്യേകത. അത് ഏത് വിശ്വാസപ്രമാണത്തിലായാലും വ്രതക്കാലം ആത്മീയ അനുഭവങ്ങളുടേതാണ്. റമദാന്‍ കാലത്താകട്ടെ, ഭക്ഷണം ആവോളം ഉണ്ടായിട്ടും വിശപ്പിന്റെ ഉള്‍വിളിയറിഞ്ഞ് ദൈവത്തെ അറിയുന്നതിനായി സമര്‍പ്പിക്കുന്നു.

സഹജീവികളോട് സ്‌നേഹവും ആത്മാര്‍ഥതയും പുലര്‍ത്തുന്നവനായി മാറുവാന്‍ ഇത്തരം വ്രതാനുഷ്ഠാനം മനുഷ്യനെ പ്രാപ്തനാക്കുന്നു. ഇല്ലായ്മയാല്‍ പട്ടിണികിടക്കുന്ന ശതകോടികളുടെ വേദനയും ഭക്ഷണത്തിന്റെ വിലയും മനസിലാക്കുന്നതിനു ലഭിക്കുന്ന അവസരം കൂടിയാണ് വ്രതക്കാലം. മൂന്നു നേരവും വയറുനിറച്ച് ഭക്ഷണം കഴിച്ച്, ബാക്കിയുള്ളത് വേസ്റ്റ് ബക്കറ്റിലേക്ക് തള്ളിക്കളയുന്ന നാം, വിശപ്പെന്തെന്ന് അറിയുകയും മറ്റുള്ളവന് തന്റെ ഭക്ഷണത്തിന്റെ പങ്ക് വച്ചുനീട്ടുകയും ചെയ്യുന്നു. വ്രതത്തിനു വേണ്ടിയാണെങ്കില്‍പ്പോലും അത്തരത്തില്‍ വിശപ്പിനാല്‍ വേദനിക്കുന്നവരെ ഓര്‍ക്കാനും അവരുടെ വിശപ്പകറ്റാനായി ദാനധര്‍മങ്ങള്‍ ചെയ്യാനും നമുക്ക് ഈ നിമിഷങ്ങള്‍ നല്‍കുന്നത് ഉടയതമ്പുരാന്‍ തന്നെയാണ്.

 

 

ഭൗതികമായ താല്‍പര്യങ്ങള്‍ നമ്മെ ഇന്ന് വല്ലാതെ വേട്ടയാടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആധുനിക ലോകത്ത് വഴിതെറ്റിക്കാന്‍ വ്യക്തികളല്ല ഇന്ന് ഒരാളെ സമീപിക്കുന്നത്, ടെക്‌നോളജിയാണ്. അതു നമ്മെ മാസ്മരിക വലയത്തിലാക്കി പതിയെപ്പതിയെ കീഴടക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ പോലുമറിയാതെ പല ചീത്ത കൂട്ടുകെട്ടുകളിലും കണ്ണികളായി മാറ്റപ്പെടുന്നു. വ്രതാനുഷ്ഠാനങ്ങളുടെ ദിവസങ്ങളില്‍ ദൈവികചിന്തകളും മനസിനെ ഏകാഗ്രമാക്കി ജീവിതത്തിന്റെ നന്മ തിന്മകളെ വിശകലനം ചെയ്ത്, പുതിയ മനുഷ്യരായി ജീവിക്കുവാനുതകുന്ന പ്രഭാഷണങ്ങളും പംക്തികളും സോഷ്യല്‍ മീഡിയകള്‍ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. മറിച്ച് വ്രതവുമെടുത്ത് നാം സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ലയിച്ചിരുന്നാല്‍ വിശപ്പുപോലും നാം അറിയാതെയാകുന്നു. മനസിനെ വേണ്ടാത്ത ചിന്തകളില്‍നിന്ന് അതിജീവിക്കാനും മനസിനെയും ശരീരത്തെയും നേര്‍രേഖയില്‍ വളര്‍ത്തിയെടുക്കാനും വ്രതാനുഷ്ഠാനങ്ങള്‍ക്കു കഴിയും.


എല്ലാ ആത്മീയ ഗ്രന്ഥങ്ങളിലും വ്രതം അനുഷ്ഠിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാല്‍ ഇത് വിവിധ സന്ദര്‍ഭങ്ങളിലും സമയങ്ങളിലുമാണെന്നു മാത്രം. നോമ്പ് അനുശാസിക്കപ്പെടാത്ത ഒരു മതവും ലോകത്തില്ല എന്നതാണ് വസ്തുത. പണ്ടുകാലത്ത് നമ്മുടെ പൂര്‍വികര്‍ ആഴ്ചയിലൊരിക്കല്‍ ഉപവാസമെടുത്തിരുന്നു, അത് വിശ്വാസങ്ങള്‍ക്കനുസരിച്ച് പല പേരുകളിലായിരുന്നുവെന്നു മാത്രം. ഇന്ന് ഉപവാസം എന്ന പേരുതന്നെ നമുക്ക് അപരിചിതമായിരിക്കുന്നു. ഉപവസിക്കുന്നതിലൂടെ, വ്രതമെടുക്കുന്നതിലൂടെ ശാരീരിക പ്രവര്‍ത്തനത്തിലുണ്ടാകുന്ന ഗുണങ്ങള്‍ ആരും ഗൗനിക്കുന്നില്ല. ഇന്ന് എന്തെല്ലാംതരം രോഗവാഹകരാണ് ഓരോ മനുഷ്യരും. ഉപവാസത്തിലൂടെ നമ്മുടെ ശാരീരിക പ്രവര്‍ത്തനം സുഗമമാകുന്നു. പുതിയ ശരീര കോശങ്ങള്‍, കലകള്‍ നിര്‍മിക്കപ്പെടുന്നു. നിരവധി രോഗങ്ങള്‍ക്ക് അതു പ്രതിവിധിയായി മാറുന്നു.

 

 

നാം എപ്പോഴാണ് സ്വയം ഒരു വിചിന്തനം നടത്തുന്നത്. തന്നിലേക്ക് തന്നെ ഒരു തിരിഞ്ഞുനോട്ടം നടത്തുന്നത്. താനാരാണ്, എന്താണ്, എങ്ങനെ ഇങ്ങനെയൊരു ചിന്ത നമ്മിലേക്ക് സന്നിവേശിച്ചാല്‍ നാം മനുഷ്യനായിക്കഴിഞ്ഞു. തിരിഞ്ഞുനോക്കേണ്ടത് വാര്‍ധക്യകാലത്തേക്കാണ്. അപ്പോള്‍ നമുക്ക് സമയം മിച്ചമാണ്. യൗവനത്തിലും കൗമാരത്തിലും ശൈശവത്തിലുമൊക്കെ സമയം കുറവാണ്. എന്നാല്‍ വാര്‍ധക്യം പുനര്‍വിചിന്തനത്തിന്റെ ആത്മീയമായി കൂടുതല്‍ തലങ്ങളിലേക്ക് എത്തിപ്പെടുന്നതിന്റേതാണെന്ന് കരുതപ്പെടുന്നു. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും പുനര്‍വിചിന്തനം നടത്തിയാല്‍ ജീവിതത്തില്‍തന്നെ ദൈവിക നീതിയറിഞ്ഞവരായി മാറുന്നു. ദൈവത്തിന് പ്രിയപ്പെട്ടവരാകുന്നു. വാര്‍ധക്യത്തിലും ഊര്‍ജസ്വലരും കര്‍മോത്സുകരുമായിത്തീരുന്നു.


എന്തുകൊണ്ടാണ് ഇന്നു സമൂഹത്തില്‍ പലതരം അക്രമവാസനകളും ദുര്യോഗങ്ങളും വേദനിപ്പിക്കുന്ന വാര്‍ത്തകളും അനുദിനം വന്നുകൊണ്ടിരിക്കുന്നത്. നമ്മില്‍ മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു. പിതാക്കന്മാര്‍ക്ക് മക്കളെ തിരിച്ചറിയാനാകുന്നില്ല. ഭാര്യമാര്‍ മക്കളെ ഉപേക്ഷിക്കുകയും അവരെ സ്വന്തം സുഖങ്ങള്‍ക്കായി കൊലപ്പെടുത്തുകയും ചെയ്യുന്നു. കുടുംബത്തെ ഉപേക്ഷിച്ച് പലായനം നടത്തുന്നു. നാം നമ്മിലേക്ക് ചുരുങ്ങിയിരിക്കുന്നു. നമ്മുടെ വേദനകള്‍ മറ്റാരുമായി നാം പങ്കുവയ്ക്കപ്പെടുന്നില്ല. സ്വന്തം സുഖംമാത്രം കാംക്ഷിക്കുന്നവരാകുന്നു. പങ്കുവയ്ക്കുക എന്നാല്‍ ഭക്ഷണം മാത്രമല്ല. മറ്റൊരുവന്റെ വേദനകൂടി തന്റെ വേദനയായിക്കണ്ട് ഏറ്റെടുക്കലാണ്. ഓരോ മനുഷ്യനും ചിന്തിക്കേണ്ടിയിരിക്കുന്നു ഞാന്‍ ആരാണ്? ഒരുവേള മനസിരുത്തി അപ്രകാരം ചിന്തിച്ചാല്‍ മറ്റുള്ളവരും നമ്മെപ്പോലെയല്ലേ എന്നും ചിന്തിക്കും. അപ്രകാരം സ്വയം വിലയിരുത്തലിന് റമദാന്‍ മാസത്തിലൂടെ നമുക്കു കഴിയുന്നു.

 

 

ദൈവചിന്ത മനസില്‍ ഉറപ്പിച്ചുകൊണ്ട് കര്‍മരംഗങ്ങളില്‍ ശരിയായ ഇടപെടലുകള്‍ നടത്തിയതു കൊണ്ടുള്ള മഹത്തായ വിജയമാണ് മുഹമ്മദ് നബിയുടെ ജീവിതം നമുക്കു കാണിച്ചുതരുന്നത്. വ്രതാനുഷ്ഠാനങ്ങളിലൂടെ വിശ്വാസി നേടിയെടുക്കേണ്ടതും ഇതുതന്നെയാണ്. ദൈവത്തിന്റെ സൃഷ്ടികളെ മാനിക്കുന്നവനും സഹജീവികളോട് ദയയോടെ പെരുമാറുന്നവനും ചെയ്യുന്ന നിസ്‌കാരം മാത്രമേ ദൈവസന്നിധിയില്‍ സ്വീകാര്യമാവൂ എന്ന സത്യം നാം തിരിച്ചറിയണം.

സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്ന ദൈവികപാതയിലുള്ള ജീവിതം നയിക്കാന്‍ ഓരോ വിശ്വാസികളും മാറേണ്ടതുണ്ട്. വ്രതാനുഷ്ഠാനങ്ങള്‍ നമുക്കതിനുള്ള കരുത്തുപകരും.
മറ്റുള്ളവരുടെ ഇല്ലായ്മയറിഞ്ഞ് അവനെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യണം. ഇതു പങ്കുവയ്ക്കലിന്റെ മഹത്തായ സന്ദേശം പകരുന്ന പുണ്യമാസം കൂടിയാണ്. ഇന്നത്തെ കാലത്ത് ചില സല്‍ക്കര്‍മങ്ങള്‍ പ്രകടനപരതയ്ക്കു വേണ്ടി മാത്രമായി മാറുന്നുവെന്ന ദുഃഖസത്യം നാം തിരിച്ചറിയണം. അത്തരം നിലപാടുകളില്‍നിന്ന് നാം മാറിച്ചിന്തിച്ചില്ലെങ്കില്‍ നമ്മുടെ കര്‍മങ്ങളും ധര്‍മങ്ങളും ദുര്‍വ്യയമായിപ്പോകുമെന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

അപരന്റെ വിശപ്പിന്റെ കാഠിന്യമറിയുന്ന പകലുകള്‍ പകരുന്ന തുല്യതാബോധം, അതിനുശേഷം അയല്‍വാസിയെയും ബന്ധുക്കളെയുമെല്ലാം ക്ഷണിച്ചുവരുത്തി ലളിതമായ ആഹാരം പങ്കിട്ടു കഴിക്കുന്നതിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്ന സാഹോദര്യം, ഇവ പകരുന്ന മാനസികവും ആത്മീയവും ശാരീരികവുമായ ഉന്മേഷം നല്‍കാന്‍ മറ്റൊന്നുമാകില്ല.
റമദാനിന്റെ പുണ്യത്തിലൂടെ നാം ആര്‍ജിക്കുന്ന കരുത്ത് വ്യക്തിയിലും കുടുംബങ്ങളിലും സമൂഹത്തിലും പുതിയൊരു ദിശാബോധം വളര്‍ത്തുന്നതും വേദനിക്കുന്ന സഹജീവികളെ സഹായിക്കാനും സ്‌നേഹിക്കാനും കഴിയുന്നതാവണം. ഈ പുണ്യമാസത്തിന്റെ അനുഗ്രഹം മാനവവംശത്തിനൊന്നാകെ ലഭ്യമാകട്ടെ എന്ന് പ്രാര്‍ഥിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago