HOME
DETAILS
MAL
30 വര്‍ഷത്തോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകനും മലപ്പുറം നഗരസഭാ അംഗവുമായിരുന്ന ശശികുമാര്‍ കസ്റ്റഡിയില്‍
backup
May 13 2022 | 11:05 AM
മലപ്പുറം: 30 വര്‍ഷത്തോളം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നതിന് പിന്നാലെ റിട്ടയേഡ് അധ്യാപകനും മുന്‍കൗണ്‍സിലറുമായ കെ.വി ശശികുമാര്‍ പൊലിസ് കസ്റ്റഡിയില്‍. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.
മലപ്പുറം നഗരസഭയിലെ മുന്‍ സി.പി.എം കൗണ്‍സിലറായ ശശികുമാറിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്ന മീ ടൂ ആരോപണത്തിലൂടെയാണ് പീഡനവിവരം പുറത്തുവന്നത്.സ്കൂളില്‍നിന്ന് വിരമിച്ചതിനു ശേഷം അധ്യാപകന് ഫേസ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെയാണ് പീഡന പരാതികള്‍ ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."