മനോഹരന്റെ കസ്റ്റഡി മരണം; എസ്.ഐക്ക് സസ്പെന്ഷന്
തൃപ്പൂണിത്തുറ: പൊലീസ് കസ്റ്റഡിയില്‍ എടുത്ത മനോഹരന് മരിച്ച സംഭവത്തില്‍ മനോഹരനെ മര്‍ദിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തില്‍ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പതിഷേധിക്കുകയാണ്. മനോഹരനെ പൊലീസ് മര്‍ദിച്ചെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞിരുന്നു.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവെച്ചാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന് പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താന്‍ വൈകിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.മനോഹരന്റെ പിന്നാലെയെത്തിയ പൊലീസ് ഹെല്‍മറ്റ് ഊരിയപ്പോള്‍ തന്നെ മുഖത്തടിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ജീപ്പില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു.
മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പൊലീസ് യന്ത്രം ഉപയോഗിച്ച് ഊതിച്ചിരുന്നു. മനോഹരന് മദ്യപിച്ചിരുന്നില്ല. ഒരു കാരണവുമില്ലാതെയാണ് മനോഹരനെ പൊലീസ് കൊണ്ടുപോയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അതേസമയം, മനോഹരനെ മര്‍ദിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുമ്പില്‍ മനോഹരന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."