ത്വിബ്ബുന്നബവി ചില ഭക്ഷണ ചിന്തകള്‍
ശബീര്‍ റഹ്മാനി
നബി (സ)യിലേക്ക് ചേര്‍ക്കപ്പെട്ട ചികിത്സാരീതിക്കാണ് ത്വിബ്ബുന്നബവിയ്യ് എന്നു പറയുന്നത്. ത്വിബ്ബുന്നബവിയുടെ അവലംബം പ്രധാനമായും അഞ്ച് അടിസ്ഥാന തത്വങ്ങളെ ആശ്രയിച്ചിരിക്കുന്നു. 1. ഖുര്‍ആന്‍, 2. ഹദീസ്, 3. ത്വിബ്ബിന്റെ ഇമാമുമാരുടെ രചനകള്‍, 4. ത്വബീബിന്റെ അനുഭവജ്ഞാനങ്ങള്‍, 5. ശാസ്ത്രത്തിന്റെ പുരോഗതികള്‍.
സമകാലിക സാഹചര്യത്തില്‍ തലമുറകളിലൂടെ നാം ആര്‍ജിച്ചെടുത്ത ഇസ്‌ലാമിക സംസ്‌കാരങ്ങളും പാരമ്പര്യ വിജ്ഞാനങ്ങളും കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിലും ഭക്ഷണക്രമത്തില്‍ പോലും ഇതു പ്രകടമായിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: 'അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായവ നിങ്ങള്‍ ഭക്ഷിക്കുക. (മാഇദ-88).
ഒരോ ശരീരത്തിനും ആവശ്യമായ അളവില്‍ നിയമാനുസൃതം ഭക്ഷണം കഴിക്കാനാണ് ഇസ്‌ലാമിക നിര്‍ദേശം. ആരോഗ്യത്തെ സംരക്ഷിക്കാനും ശരീരത്തിനു നാശം വരുത്തുന്ന കാര്യങ്ങളെ ഒഴിവാക്കാനും ഇസ്‌ലാം കര്‍ശനമായും നിര്‍ദേശിക്കുന്നു. 'നിങ്ങളുടെ ശരീരത്തെ നാശത്തിലേക്ക് വലിച്ചിഴക്കരുത്'. (ഖഅല്‍ബഖറ-195). എന്നാല്‍ ഇന്നു നാം കഴിക്കുന്ന ഭക്ഷണങ്ങളിലധികവും ശരീരത്തിനും മനസിനും ബുദ്ധിക്കും വൈകല്യങ്ങളുണ്ടാക്കുവാന്‍ കാരണമാകുന്നുണ്ട്.
മാറിയ ഭക്ഷണരീതികളും ജീവിതശൈലിയുമാണ് രോഗത്തിലേക്ക് നയിക്കുന്നത്. ഭൂമിയിലെ എറ്റവും ചെറിയ ജീവി അമീബ മുതല്‍ ആന വരെയുള്ള ജീവികളില്‍ മനുഷ്യനും മനുഷ്യന്‍ പോറ്റുന്ന ജീവികള്‍ക്കുമാണ് രോഗങ്ങള്‍ അധികവും കാണപ്പെടുന്നത്. ഇതരജീവികള്‍ പ്രകൃതിയോടിണങ്ങി നിയമാനുസൃതം ജീവിതം പാലിച്ചതുകൊണ്ട് അവകള്‍ക്ക് ആയുസും ആരോഗ്യവും നിലനില്‍ക്കുന്നു. മനുഷ്യന്‍ അവന് ഉപയുക്തവും അനുവദനീയവുമായ ഭക്ഷണം ശരിയായ രീതിയിലും ആവശ്യമായ അളവിലും കഴിച്ചാല്‍ രോഗത്തെ ഭയപ്പെടേണ്ടതില്ല.
ഭക്ഷണം കഴിക്കാന്‍ ഇരിക്കേണ്ട രീതി
ഇരുന്ന് തിന്നുന്നതും കുടിക്കുന്നതുമാണ് ഉത്തമം. ഇരുത്തം ര് രീതിയിലു്. ര് കാല്‍മുട്ടുകള്‍ മടക്കി പാദത്തിന്റെ പുറത്തിരിക്കുക. ശരീര പ്രകൃതിക്കനുയോജ്യമായ ഇരുത്തമാണിത്. ഇടതുകാലിന്റെ പാദത്തില്‍ കുത്തിയിരുന്ന് വലതുകാല്‍ നിവര്‍ത്തിവയ്ക്കുക. ഇതാണ് ഉത്തമം (ചമ്രംപടിഞ്ഞിരിക്കുക). ചാരിയിരിക്കുക, ചെരിഞ്ഞുകിടന്ന് കഴിക്കുക, ഇടതുകൈ ഊന്നിയിരിക്കുക മുതലായവ പണ്ഡിതര്‍ നിരോധിച്ചിരിക്കുന്നു. ഈ ര് രൂപങ്ങളിലും ഭക്ഷണം കഴിക്കുമ്പോള്‍ വയറും കുടലുകളും വികസിക്കാതെ നില്‍ക്കുന്നതിനാല്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഭക്ഷണരീതി
നബി (സ) അധിക സമയത്തും മൂന്നു വിരലുകള്‍ മാത്രം ഉപയോഗിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ചിലപ്പോള്‍ നാലു വിരലുകള്‍ ഉപയോഗിക്കാറുായിരുന്നു. ഒരു വിരല്‍ കൊ് മാത്രം ഭക്ഷണം കഴിക്കുന്നത് രാജാക്കന്‍മാരുടെ രീതിയും ര് വിരലുകള്‍ ഉപയോഗിച്ച് കഴിക്കുന്നത് പിശാചിന്റെ രീതിയുമാണ്.
ി വിരലുകള്‍ ഓരോന്നായി ഊമ്പുകയും ഭക്ഷണം കഴിച്ച പാത്രം തുടച്ചു കഴിക്കുകയും ചെയ്യുക.
- ഭക്ഷണത്തില്‍ ഊതി തിന്നലും കുടിക്കലും ഒഴിവാക്കുക.
- ഭക്ഷണം മണത്ത് നോക്കാതിരിക്കുക.
- ഭക്ഷണം അല്‍പം ചൂടാറിയതിനു ശേഷം കഴിക്കുക.
- ഭക്ഷണത്തെ കുറ്റം പറയാതിരിക്കുക.
ഉദരശുദ്ധിക്ക് ചില കാര്യങ്ങള്‍
- നബി (സ) പറഞ്ഞു: 'ആമാശയത്തിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണം, മറ്റൊരു ഭാഗം വെള്ളം, ബാക്കി ഭാഗം വായുവിനുമായി ഒഴിച്ചിടുക'.
- വിശക്കുമ്പോള്‍ മാത്രം ഭക്ഷിക്കുക. വയര്‍ നിറയുന്നതിന് മുന്‍പ് നിര്‍ത്തുക.
- ദാഹിക്കുന്നതിന് മുന്‍പ് കുടിക്കുക.
- ചെറിയ ഉരുളകളാക്കി നല്ലവണ്ണം ചവച്ചരച്ച് കഴിക്കുക.
- ഇടക്കിടെ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയക്ക് തകരാറ് വരുത്തും. രണ്ട് ഭക്ഷണങ്ങള്‍ക്കിടയില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചു മണിക്കൂര്‍ ഗ്യാപ്പ് ഉണ്ടായിരിക്കുക.
- ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കി 15 മിനുട്ട് മുന്‍പോ ഭക്ഷണത്തിനു 20 മിനുട്ട് ശേഷമോ കുടിക്കുക. രാത്രിഭക്ഷണം ഇശാ നിസ്‌കാരത്തിനു മുന്‍പ് കഴിക്കലാണ് ആരോഗ്യപ്രദം.
ത്വിബ്ബുന്നബവിയ്യിലെ ഫുഡ് ചാര്‍ട്ട്
നല്ലപാനീയം
സൂറത്തുല്‍ അമ്പിയാഅ് 30ാം ആയത്തില്‍ ജീവന്റെ സ്രോതസായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് വെള്ളത്തയാണ്. ഹൃദയത്തിന്റെ പ്രധാന ഭാഗങ്ങളിലധികവും ജലനിര്‍മിതമാണ്. സംസം വെള്ളം ധാരാളമായി കുടിക്കുക. ഉപ്പിട്ട ചെരുനാരങ്ങാവെള്ളം, അരുവിയിലെ വെള്ളം, ഇളനീര് വെള്ളം തുടങ്ങിയവ കുടിക്കാന്‍ ശീലിക്കുക.
ഒന്നാം സ്ഥാനം
ഭക്ഷണത്തില്‍ ഒന്നാം സ്ഥാനത്ത് വരുന്നത് കാഴ്ചയില്‍ വെള്ളമായി തോന്നുന്ന പാല്‍ ആണ്. 'ശിഫാഇ'നേക്കാള്‍ മേലെയായ 'ഇബ്‌റത്ത്' എന്ന പദമാണ് ഖുര്‍ആന്‍ പാലിനെക്കുറിച്ച് പ്രയോഗിച്ചത്. കേരളീയ പശ്ചാത്തലത്തില്‍ പകല്‍സമയത്താണ് പാല്‍ കുടിക്കേണ്ടത്.
രണ്ടാം സ്ഥാനം
ഭക്ഷണങ്ങളില്‍ രണ്ടാം സ്ഥാനത്ത് വരുന്നത് സ്വര്‍ഗീയ പഴങ്ങള്‍ എന്നു വിശേഷിക്കപ്പെട്ട പഴങ്ങളാണ്. അതില്‍ ഈത്തപ്പഴമാണ് മുന്നില്‍നില്‍ക്കുന്നത്. ഉഷ്ണ രോഗങ്ങളുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്ക് മൂന്നു മാസത്തിനു മുന്‍പും ഈത്തപ്പഴം നല്ലതല്ല. ഈത്തപ്പഴത്തിന്റെ സ്ഥാനത്ത് കേരളത്തില്‍ തേങ്ങ, നേന്ത്രപ്പഴം എന്നിവയാണ്.
മൂന്നാം സ്ഥാനം
ഭക്ഷണത്തില്‍ മൂന്നാം സ്ഥാനത്ത് മാംസവും മത്സ്യവുമാണ്. മാംസം കഴിക്കണമെങ്കില്‍ ഉഷ്ണം ആവശ്യമാണ്. അതുകൊണ്ട് രാത്രി മാസം കഴിക്കുന്നത് നല്ലതല്ല. ഏറ്റവും കൂടുതല്‍ പ്രകാശോര്‍ജമുള്ളത് വെള്ളിയാഴ്ചയും പിന്നെ തിങ്കളാഴ്ചയുമാണ്. പ്രസ്തുത ദിവസങ്ങളില്‍ മാംസം കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. ആഴ്ചയില്‍ രണ്ടു തവണയാണ് ശരീരത്തിനു പ്രയാസം വരാതെ മാംസം കഴിക്കാന്‍ സാധിക്കുക. നബി (സ) ഒരിക്കല്‍ ഭക്ഷണം കഴിച്ചാല്‍ പിന്നെ കുറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് കഴിക്കാറുള്ളൂ. ഭക്ഷണത്തിലെ രാജാവ് എന്നാണ് നബി (സ) മാംസത്തെക്കുറിച്ച് പ്രയോഗിച്ചത.് രാജാവ് എപ്പോഴും കൂടെയുണ്ടാകാന്‍ പാടില്ലല്ലോ.
നാലാം സ്ഥാനം
ധാന്യങ്ങളാണ് ഭക്ഷണത്തില്‍ നാലാം സ്ഥാനത്ത്. നിര്‍ജീവമായ വസ്തുക്കളെ ജീവിപ്പിക്കുന്നത് എന്നാണ് ഖുര്‍ആന്‍ ധാന്യത്തിനു നല്‍കിയ ഉപമ. നമ്മുടെ ശരീരത്തിലെ മൃതുവടഞ്ഞ കോശങ്ങളെ സജീവമാക്കാനുള്ള കഴിവ് ധാന്യങ്ങള്‍ക്കുണ്ട്. തവിട് കളയാതെയാണ് ധാന്യങ്ങള്‍ ഉപയോഗിക്കേണ്ടത്. നബി(സ) ഉമി പാറ്റിക്കളഞ്ഞിട്ടില്ലാത്ത റൊട്ടിയാണ് കഴിക്കാറുണ്ടായിരുന്നത്. നെല്ല്, ഗോതമ്പ്, കടല തുടങ്ങിയവയുടെ തവിടുകള്‍ അവ ദഹിപ്പിക്കാന്‍ സഹായിക്കുന്നവയാണ്.
ഒരു ദിവസത്തെ ഭക്ഷണം
ബ്രേക്ക് ഫാസ്റ്റ്
ഏഴ് ഈത്തപ്പഴം, ഒരു നേന്ത്രപ്പഴം, ഒരു ഗ്ലാസ് പാലും. നാസ്ത നല്ലത്.
ഉച്ചഭക്ഷണം
മാംസ-പച്ചക്കറികള്‍ ഇടകലര്‍ന്നതും നാസ്തയേക്കാള്‍ കുറഞ്ഞതുമാണ് ഉച്ചഭക്ഷണം.
രാത്രിഭക്ഷണം
ധാന്യക്കഞ്ഞി അല്ലെങ്കില്‍ അല്‍പ്പം ചോറ്, വേവിച്ച പച്ചക്കറി, ഉപ്പേരി എന്നിവ അടങ്ങിയ ലഘുഭക്ഷണം.
വിരുദ്ധാഹാരങ്ങള്‍
നബി (സ) വത്തക്കയും ഈത്തപ്പഴവും ഒന്നിച്ച് കഴിക്കാറുായിരുന്നുവെന്ന് ഗ്രന്ഥങ്ങളില്‍ കാണാം. അവിടുന്ന് പറയുകയും ചെയ്തു: ഒന്നിന്റെ ചൂടിനെ മറ്റേതിന്റെ തണുപ്പ് കൊ് പരിഹരിക്കാന്‍ കഴിയും'. അതായത് നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ സന്തുലിതമായിരിക്കണമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. നബി(സ) പാലും കാരക്കയും ഒരുമിച്ച് കഴിക്കുമായിരുന്നു. അവയെ അല്‍ അത്വബൈനി എന്നു വിശേഷിപ്പിക്കുകയും ചെയ്തു.
മീന്‍-ഇറച്ചി, മീന്‍-പാല്‍, പാലുല്‍പ്പന്നങ്ങള്‍ അരിഭക്ഷണം-ബേക്കറി, പയറുകള്‍-തൈര് തുടങ്ങിയവ ഒരുമിച്ച് കഴിക്കാതിരിക്കുക.
നബിയുടെ ഇഷ്ടവിഭവങ്ങളില്‍ ചിലത്
കാരക്കയില്‍ അജ്‌വയായിരുന്നു നബി (സ)ക്ക് പ്രിയം. പഴങ്ങളില്‍ വത്തക്കയും മുന്തിരിയും. ഇതു വിഷത്തിനും സിഹ്‌റിനും ശമനമാണ്. പച്ചക്കറികളില്‍ ചുരങ്ങ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മാംസം കറിവയ്ക്കുന്നതില്‍ ചുരങ്ങയും ചേര്‍ക്കാറുണ്ടായിരുന്നു. കണ്ണിന് കാഴ്ചശക്തി കൂട്ടാനും മാനസിക പ്രയാസമുള്ളവരുടെ മനസിനു ശക്തിയേകാനും ചുരങ്ങക്ക് സാധിക്കും. ആടിന്റെ ശരീരഭാഗത്തുനിന്ന് കൈകുറകും ചുമലുമായിരുന്നു കൂടുതല്‍ ഇഷ്ടം.
ഗുണമേന്മയില്‍ പഴം, പാല്‍, ധാന്യം, മാംസം (മത്സ്യമടക്കം), പച്ചക്കറി എന്നിങ്ങനെയാണ് ക്രമമായി ത്വിബ്ബുന്നബവിയുടെ സിദ്ധാന്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."