HOME
DETAILS
MAL
പത്തുദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 1,117 പേര്‍
backup
May 23 2021 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനതോത് കുറയുമ്പോഴും മരണനിരക്ക് കൂടുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 1,117 പേരാണ്. ഇന്നലെ 176 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ നാലുദിവസമായി നൂറിന് മുകളിലാണ് മരണസംഖ്യ. നാലുദിവസത്തിനിടെ 558 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഒന്നും രണ്ടും തരംഗങ്ങളിലായി ഇന്നലെവരെ 7,170 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണമടഞ്ഞത്.
60 വയസിന് മുകളില്‍ പ്രായമുള്ള 5,327 പേരും 40നും 60നും ഇടയില്‍ പ്രായമുള്ള 1,562 പേരും 18നും 40നും ഇടയില്‍ പ്രായമുള്ള 268 പേരും 17 വയസില്‍ താഴെയുള്ള 13 പേരുമാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്.മരണക്കണക്കിലും മുന്നില്‍ നില്‍ക്കുന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് (1,420), തൊട്ടുപിന്നില്‍ കോഴിക്കോടും (854), തൃശൂരുമാണ് (823). എറണാകുളം (667), കണ്ണൂര്‍ (545) മലപ്പുറം (543), ആലപ്പുഴ (506), കൊല്ലം (472), പാലക്കാട് (437), കോട്ടയം (331), പത്തനംതിട്ട (243), വയനാട് (146), കാസര്‍കോട് (128), ഇടുക്കി (55) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.വരുംദിവസങ്ങളിലും മരണസംഖ്യ കൂടുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആറാഴ്ചയ്ക്കിടെ രോഗം ബാധിച്ചവരിലെ മരണമാണ് ഇപ്പോഴുണ്ടാകുന്നത്. ഇതനുസരിച്ച് വരുംദിവസങ്ങളിലും മരണനിരക്ക് വര്‍ധിക്കും. മൂന്നാഴ്ച അതീവ നിര്‍ണായകമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."