പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുമ്പോള്‍ പണമടയ്ക്കാന്‍ ബുദ്ധിമുട്ടുന്നോ?.. ഇതാ എളുപ്പവഴി
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സമയപരിധി നീട്ടിയെങ്കിലും ഇനി അവസാന ദിവസത്തിനായി കാത്തിരിക്കേണ്ട. വീട്ടിലിരുന്നോ മറ്റോ income tax സൈറ്റില്‍ കയറി പാനുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പണമടയ്ക്കാന്‍ ബുദ്ധിമുട്ടുന്നതായി പരാതി ഉയരുന്നുണ്ട്. എന്നാല്‍ അതിനും വഴിയുണ്ട്
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് പ്രകാരം, 1000 രൂപ ഫീസ് അടയ്ക്കുന്നതിനായി, പാന്‍ കാര്‍ഡ് ഉടമസ്ഥര്‍ക്ക് ഇഫയലിങ് ( efiling ) വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഇപേ ടാക്‌സ് ( ePay Tax ) ഫക്ഷന്‍ പ്രകാരം, ആധാര്‍ പാന്‍ കാര്‍ഡ് ലിങ്കിങ്ങിനുള്ള അപേക്ഷ സമര്‍പ്പിച്ചു കൊണ്ട് മുന്നോട്ടുപോകാം. അതേസമയം വിവിധ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ നടപടി ക്രമങ്ങളാണ് ഇന്‍കം ടാക്‌സ് വെബ്‌സൈറ്റില്‍ ഫീസ് അടയ്ക്കുന്നതിനായി നിര്‍ദേശിച്ചിട്ടുള്ളത്.
- ആക്‌സിസ് ബാങ്ക്
- ബാങ്ക് ഓഫ് ബറോഡ
- ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്ക് ഓഫ് മഹാരാഷ്ട്ര
- കനറാ ബാങ്ക്
- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
- സിറ്റി യൂണിയന്‍ ബാങ്ക്
- ഫെഡറല്‍ ബാങ്ക്
- ഐസിഐസിഐ ബാങ്ക്
- ഐഡിബിഐ ബാങ്ക്
- ഇന്ത്യന്‍ ബാങ്ക്
- ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
- ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
- ജമ്മു & കശ്മീര്‍! ബാങ്ക്
- കരൂര്‍ വൈശ്യ ബാങ്ക്
- കൊട്ടക് മ?ഹീന്ദ്ര ബാങ്ക്
- പഞ്ചാബ് നാഷണല്‍ ബാങ്ക്
- യുക്കോ ബാങ്ക്
- യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കിംഗ് സ്ഥാപനങ്ങളില്‍ അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ 1000 രൂപ ഫീസ് നല്‍കുന്നതിനായി ചെയ്യേണ്ടത്.
- ആദ്യമായി, ഇ-ഫയലിങ് വെബ്സൈറ്റിലെ ഇ-പേ ടാക്സ് ഫക്ഷനിലേക്ക് പോകുക ( https://eportal.incometax.gov.in/iec/foservices/#/e-pay-tax-prelogin/user-details ).
- പാൻ കാർഡ് നമ്പർ നൽകുക, അതു കൺഫേം ചെയ്യുക, തുടർന്ന് മൊബൈലിൽ OTP വരുന്നതിനായി ക്ലിക്ക് ചെയ്യുക
- OTP വേരിഫൈ ചെയ്തു കഴിയുമ്പോൾ, മറ്റൊരു വെബ് പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടുകയും തുക അടയ്ക്കുന്നതിനുള്ള വിവിധ പേയ്മെന്റ് ടൈലുകൾ ദൃശ്യമാകും.
- ഇൻകം ടാക്സ് ടൈലിലുള്ള “Proceed” എന്നതിൽ ക്ലിക്ക് ചെയ്യുക.
- AY 2023-24 എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക, തുക അടയ്ക്കുന്നതിനുള്ള ടൈപ് ഓഫ് പേയ്മെന്റ് - as other Receipts ( 500 ) എന്നത് തെരഞ്ഞെടുക്കുക, മുന്നോട്ട് പോകുക.
- ടാക്സ് ബ്രേക്ക്-അപ്പിലെ “Others” എന്ന ഫീൽഡിനു കീഴിൽ 1000 രൂപ എന്നു എന്റർ ചെയ്യുക, ബാക്കിയുള്ള സ്റ്റെപ്പുകളും മുന്നോട്ട് കൊണ്ടുപോകുക.
ആദ്യം സൂചിപ്പിച്ച ബാങ്കുകളുടെ കൂട്ടത്തിൽ ഇല്ലാത്ത മറ്റ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഫീസ് അടയ്ക്കുന്നതിനുള്ള മാർഗം
- ഇ-ഫയലിങ് വെബ്സൈറ്റിലെ e-Pay Tax എന്ന ഫക്ഷനിലേക്ക് പോകുക ( https://eportal.incometax.gov.in/iec/foservices/#/e-pay-tax-prelogin/user-details ).
- e-Pay tax പേജിന് കീഴിൽ നൽകിയിട്ടുള്ള “Click here to go to NSDL ( Protean ) tax payment page for other banks” എന്ന ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുക, ഇതോടെ പ്രോട്ടീൻ (എൻഎസ്ഡിഎൽ) പോർട്ടലിലേക്ക് ഡീഡയറക്ട് ചെയ്യപ്പെടും.
- Challan No./ITNS 280 എന്നതിനു കീഴിലുള്ള Proceed ക്ലിക്ക് ചെയ്യുക.
- ടാക്സ് ആപ്ലിക്കബിൾ ( Major Head ) എന്നതിന് കീഴിലെ (0021) Income Tax (Other than Companies) തെരഞ്ഞെടുക്കുക.
- ടൈപ്പ് ഓഫ് പേയ്മെന്റ് ( Minor Head ) എന്ന ഓപ്ഷന് കീഴിൽ [(500) Other Receipts] എന്നത് തെരഞ്ഞെടുക്കുക.
- AY എന്നത് 2023-24 ആയി തെരഞ്ഞെടുക്കുക, മറ്റ് നിർബന്ധമായ വിവരങ്ങളും നൽകുക, മുന്നോട്ട് പോകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."