HOME
DETAILS

സ്വാശ്രയ ദന്തല്‍ കോളജ് പ്രവേശനത്തില്‍ ധാരണ

  
backup
August 21 2016 | 00:08 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%a6%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%aa

85 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കും
തിരുവനന്തപുരം: സ്വാശ്രയ ദന്തല്‍ കോളജ് പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരും സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളും തമ്മില്‍ ധാരണയായി. മാനേജ്‌മെന്റുകള്‍ 85 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കും. ഏകീകൃത ഫീസായി നാലു ലക്ഷം രൂപയാകും ഈടാക്കുക. എന്നാല്‍, ഇതോടെ മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
85 ശതമാനം സീറ്റുകളും മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ്. ഇതിനുപകരമായി ഏകീകൃത ഫീസെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാരിന് വിട്ടുകൊടുക്കുന്ന 85 ശതമാനം സീറ്റുകളിലും പ്രതിവര്‍ഷം നാല് ലക്ഷം രൂപ വീതം ഫീസ് ഈടാക്കാനാണ് ധാരണ.
മുന്‍ വര്‍ഷങ്ങളില്‍ മെറിറ്റ് സീറ്റില്‍ നാലുതരം ഫീസ് ഘടനയായിരുന്നു. 23,000,  44,000, ഒന്നേകാല്‍ ലക്ഷം, ഒന്നേ മുക്കാല്‍ ലക്ഷം എന്നിങ്ങനെയായിരുന്നു ഫീസ്. മാനേജ്‌മെന്റ് സീറ്റില്‍ ഫീസ് നാലേമുക്കാല്‍ ലക്ഷമായിരുന്നു.
എം.ബി.ബി.എസ് കോഴ്‌സിലും ഏകീകൃത ഫീസെന്ന ആവശ്യത്തിന്‍മേല്‍ സര്‍ക്കാരും മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. എന്നാല്‍  85 ശതമാനം സീറ്റുകളിലേയും പ്രവേശനാധികാരം സര്‍ക്കാരിന് വിട്ടുനല്‍കുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വാദമാണ് മാനേജ്‌മെന്റുകള്‍ ഉയര്‍ത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago