HOME
DETAILS

കശ്മിര്‍ സംഘര്‍ഷം: പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു

  
backup
August 21 2016 | 01:08 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf


ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ അന്‍പതോളം പേരുടെ ജീവനപഹരിക്കുകയും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുകയും ചെയ്ത പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനു ഭരണപരമായ പരിഹാരം തേടി സംസ്ഥാനത്തെ പ്രതിപക്ഷനേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് വിവിധ കക്ഷിനേതാക്കള്‍ ഇന്നലെ ഉച്ചയോടെ രാഷ്ട്രപതിയെ കണ്ടത്. പ്രശ്‌നങ്ങള്‍ ഭരണപരമായി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് സംഘം രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. പ്രശ്‌നം കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയമായി നേരിട്ടത് പരാജയമായെന്നും നിലവില്‍ കശ്മിരിലെ സാഹചര്യം ഏറെ വഷളായെന്നും ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമര്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.  25 വര്‍ഷമായി പാകിസ്താന്‍ കശ്മിരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് ശേഷമുണ്ടായ സാഹചര്യങ്ങള്‍ക്കെല്ലാം ഉത്തരവാദി പാകിസ്താനല്ല. നിലവിലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പാകിസ്താന്‍ ശ്രമിച്ചിട്ടുണ്ടെന്നതു നേരാണ്. ഒരുപക്ഷേ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍, ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭ കൊടുങ്കാറ്റ് കേന്ദ്രസര്‍ക്കാരിന്റെ തെറ്റുകള്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബുര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ സാഹചര്യത്തിന് പാകിസ്താനെ കുറ്റപ്പെടുത്താനാവില്ലെന്നും ഉമര്‍ വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ജി.എ മിര്‍, സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസുഫ് തരിഗാമി, സ്വതന്ത്ര എം.എല്‍.എ ഹക്കീം യാസീന്‍, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. താഴ്‌വരയിലെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഉത്കണ്ഠയുണ്ടെന്ന് കശ്മിരി നേതാക്കളെ രാഷ്ട്രപതി അറിയിച്ചു.
അതിനിടെ, കശ്മിരില്‍ സൈന്യം നടത്തിയ തിരച്ചിലിനിടയില്‍ കോളജ് അധ്യാപകന്‍ കൊല്ലപ്പെട്ടത് കസ്റ്റഡിയില്‍ വച്ച് മര്‍ദനമേറ്റതു മൂലമാണെന്നു സൈന്യം സമ്മതിച്ചു. അധ്യാപകനെ സൈന്യം മര്‍ദിച്ച് കൊന്നതാണെന്ന് വടക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ഡി.എസ് ഹൂഡയാണ് അറിയിച്ചത്. സംഭവം ന്യായികരിക്കാനോ അംഗീകരിക്കാനോ സാധിക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരെയുള്ള ക്രൂവില്‍ വച്ചാണ് ശ്രീനഗറിലെ അമര്‍സിങ് കോളജിലെ അധ്യാപകനായ ഷാബിര്‍ അഹമ്മദ് മാംഗു കൊല്ലപ്പെട്ടത്. സൈനികര്‍ തങ്ങളെ മര്‍ദിച്ചുവെന്നും വീടുകള്‍ എറിഞ്ഞു തകര്‍ത്തുവെന്നും ഷാബിറിന്റെ ബന്ധുക്കളും നാട്ടുകരും വ്യക്തമാക്കിയിട്ടുണ്ട്. സൈന്യം നടത്തിയ ആക്രമണത്തില്‍ അന്‍പതിലധികം പേര്‍ക്ക് ഇവിടെ പരുക്കേറ്റിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  28 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  37 minutes ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  5 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  5 hours ago