HOME
DETAILS

ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടൽ പൊലിസിനെതിരേ ഗുരുതര ആരോപണവുമായി കമ്മിഷൻ

  
backup
May 23 2022 | 05:05 AM

%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f


ന്യൂഡൽഹി
ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച് സുപ്രിംകോടതിയിൽ സമർപ്പിച്ച ജസ്റ്റിസ് സിർപുർക്കർ കമ്മിഷൻ റിപ്പോർട്ടിൽ പൊലിസിനെതിരേ ഗുരുതര ആരോപണങ്ങൾ. വ്യാജ ഏറ്റുമുട്ടലിന് കാരണമായ ബലാത്സംഗക്കേസിലെ പെൺകുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ നേരിട്ട് പൊലിസിൽ പരാതിപ്പെട്ടിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ നാലുപേരെ പൊലിസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്നത്. ഡോക്ടറെ കാണാതായെന്ന് ചൂണ്ടിക്കാട്ടി 2019 നവംബർ 17ന് രാത്രി 10.30ന് സഹോദരിയും മാതാപിതാക്കളും ആർ.ജി.ഐ.എ പൊലിസിൽ പരാതി നൽകി. എന്നാൽ, തങ്ങളുടെ അധികാര പരിധിയിൽപ്പെട്ട സ്ഥലമല്ലെന്ന ന്യായംപറഞ്ഞ് പരാതി സ്വീകരിക്കാതിരുന്ന പൊലിസ് ഷംസാബാദ് റൂറൽ പൊലിസ് സ്റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. പൊലിസ് സഹായിക്കുന്നില്ലെന്ന് കണ്ടപ്പോൾ സ്വന്തംനിലയ്ക്ക് തിരച്ചിൽ നടത്തിയ ബന്ധുക്കൾ 28ന് പുലർച്ചെ മൂന്നിന് ഷംസാബാദ് റൂറൽ പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഗൗരവമുള്ള കേസുകളിൽ സ്റ്റേഷന്റെ അധികാരപരിധിക്കുള്ളിലുള്ള സ്ഥലമല്ലെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും നിരസിക്കാൻ പാടില്ലെന്നും ആന്ധ്രാപ്രദേശ് പൊലിസ് മാന്വൽ പറയുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തശേഷം ആവശ്യമെങ്കിൽ ബന്ധപ്പെട്ട പോലിസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയാൽ മതി. പൊലിസ് ശ്രമിച്ചിരുന്നെങ്കിൽ മകളെ രക്ഷിക്കാനാകുമായിരുന്നുവെന്ന് രക്ഷിതാക്കൾ ആരോപിച്ചതായും റിപ്പോർട്ടിലുണ്ട്.
പൊലിസ് മാന്വൽ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  21 days ago