ദ്വീപ് ജനത തീവ്രവാദികളെന്ന ബി.ജെ.പി കേരളാ നേതൃത്വത്തിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക അഡ്വ. ടി.കെ. ആറ്റബി
കോഴിക്കോട്: ദ്വീപ് ജനത തീവ്രവാദികളെന്ന ബി.ജെ.പി കേരളാ നേതൃത്വത്തിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തക അഡ്വ. ടി.കെ. ആറ്റബി. കേരള നേതൃത്വത്തിന്റെ പ്രസ്താവന തെറ്റാണ്. ഇതിനെതിരെ ലക്ഷദ്വീപ് ബി.ജെ.പി ഘടകം രംഗത്തു വരാത്തത് വേദനയുണ്ടാക്കിയെന്നും അഡ്വ. ആറ്റബി ചൂണ്ടിക്കാട്ടി. ബി.ജെ.പി അംഗത്വം രാജിവെച്ച ശേഷമാണ് അവരുടെ പ്രതികരണം.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ രാജി തുടരുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉള്‍പെടെ എട്ടുപേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിട്ടുണ്ട്.
ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളുടെ രാജി പ്രതിഷേധ സൂചകമാണെന്നാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ പരിഷ്‌ക്കാരങ്ങളില്‍ ദ്വീപിലെ ബി.ജെ.പി ഘടകത്തിന് അതൃപ്തിയുണ്ട്. രാജിയെ കുറിച്ച് ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കുമെന്നും കാസിം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."