പ്രവാസികൾക്ക് തിരിച്ചടി; 16,000 പ്രവാസികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നത് നിർത്തിവെച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്ന് കുവൈത്ത്. 16,000 പ്രവാസികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നത് നിർത്തി വെച്ചതാണ് ഏറ്റവും പുതിയ സംഭവം. ഫിനാൻസ്, ബാങ്കിംഗ്, അക്കൗണ്ടിംഗ് മേഖലകളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരുടെ രേഖകൾ പുതുക്കി നൽകുന്നതാണ് നിർത്തിവെച്ചത്. മാനവ ശേഷി സമിതിയുടേതാണ് നടപടി.
രാജ്യത്തെ സ്വദേശി - വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെയും സ്വദേശികൾക്ക് കൂടുതൽ ജോലികൾ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. കുവൈത്തിലെ ആകെയുള്ള 4.45 മില്യൺ ജനസംഖ്യയിൽ 1.45 മാത്രമാണ് കുവൈത്ത് പൗരന്മാർ ഉള്ളത്. ബാക്കി 3 മില്യൺ ജനങ്ങളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. നൂറിലേറെ രാജ്യങ്ങളിലെ ജനങ്ങൾ ഇവിടെ പ്രവാസികളായുണ്ട്.
അതേസമയം, നിരവധി പ്രവാസികളുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ സാധുതയും തൊഴിൽ അനുമതി രേഖ പ്രകാരം വഹിക്കുന്ന പദവിയും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഫിനാൻസ് മേഖലയിലും അക്കൗണ്ടിംഗ് മേഖലയിലും പരിശോധനകൾ നടന്ന് വരികയാണ്. ഇതിനിടയിലാണ് രേഖകൾ പുതുക്കി നൽകുന്നതാണ് നിർത്തിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."