HOME
DETAILS
MAL
ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
backup
April 02 2023 | 15:04 PM
കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിൽ കഴിഞ്ഞിരുന്ന മാഹി പെരിങ്ങാടി സ്വദേശി അബ്ദുസലാം കെ.കെ ആണ് മരിച്ചത്. കുവൈത്തിലെ അമീരി ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തോളമായി വെന്റിലേറ്ററിൽ ആയിരുന്നു അബ്ദുസലാം.
കുവൈത്ത് കേരള ഇസ്ലാഹി കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹിയും ഫർവാനിയ യൂണിറ്റ് പ്രസിഡന്റുമായിരുന്നു.
പെരിങ്ങാടി സ്വദേശി പി പി ഇസ്മായിലിന്റെയും കുഞ്ഞാലുവിന്റെയും മകനാണ് അന്തരിച്ച അബ്ദുസലാം. ഭാര്യ: റുക്സാന, മക്കൾ: സഹൽ, ഖദീജ, ആമിന
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."