HOME
DETAILS

അബുദബി റസ്റ്റേറന്റിലെ അപകടം: മരിച്ചവരില്‍ ഇന്ത്യന്‍ പ്രവാസിയും

  
backup
May 24, 2022 | 12:15 PM

abudhabi-hotel-fire787145654

ദുബൈ: അബൂദബിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഗ്‌നിബാധയുണ്ടായ സ്ഥലത്ത് മരിച്ച രണ്ടു പേരില്‍ ഒന്ന് ഇന്ത്യന്‍ പ്രവാസിയാണെന്ന് സ്ഥിരീകരിച്ചു.അബുദബിയിലെ ഖാലിദിയയിലാണ് പ്രമുഖ റസ്റ്റോറന്റില്‍ ഗ്യാസ് സ്‌ഫോടനം നടന്നത്. മധ്യ അബൂദബിയിലെ ഖാലിദിയ ഏരിയയിലെ ഒരു റെസ്റ്റോറന്റിലാണ് ഇന്നലെ ഉച്ചയോടെ ദുരന്തമുണ്ടായത്. രണ്ടു പേര്‍ മരിക്കുകയും നൂറിലേറെപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 120 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 64 പേര്‍ക്ക് നിസാര പരുക്കുകളും 56 പേര്‍ക്ക് ഗൗരവമായ പരിക്കുകളും സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സിവില്‍ ഡിഫന്‍സ്, പൊലിസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ അപായമുണ്ടായില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയര്‍ റെസ്റ്റോറന്റ് പൊട്ടിത്തെറിയെത്തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നതായി വാര്‍ത്തയുണ്ട്്. കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദറും ചേര്‍ന്ന് നടത്തുന്ന ഫുഡ് കെയര്‍ സെന്ററാണ് തകര്‍ന്നത്. രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ആദ്യ സ്‌ഫോടനത്തിനുശേഷം ശബ്ദം കേട്ട് ആളുകള്‍ എത്തിയിരുന്നു.

പിന്നീട് പത്തിരുപത് മിനിറ്റുകള്‍ക്കു ശേഷം വീണ്ടും സ്‌ഫോടനം നടന്നു. ആറ് കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാട് സംഭവിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങള്‍ കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി. പരിക്കേറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികില്‍സയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവര്‍ക്കെല്ലാം ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  4 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  4 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  4 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  4 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  4 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  4 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  5 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  5 days ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  5 days ago