HOME
DETAILS

ട്രെയിനില്‍ തീ കൊളുത്തിയ സംഭവം: അക്രമി രക്ഷപ്പെട്ടത് ബൈക്കിലെന്ന് സൂചന; ഇയാളുടേത് കരുതുന്ന ബാഗ് കണ്ടെത്തി

  
backup
April 03 2023 | 02:04 AM

man-who-set-fire-to-alappuzha-kannur-executive-train-escaped-in-bike

കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനില്‍ തീ കൊളുത്തിയ അക്രമിക്കായി അന്വേഷണം തുടരുന്നു. അക്രമി ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ് ധരിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പൊലിസ് പറയുന്നു. പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയാണ്. അക്രമി ബൈക്കില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് സൂചന. കൈകാണിക്കാതെ തന്നെ ബൈക്ക് നിര്‍ത്തുന്നതും ഇയാള്‍ കയറിപ്പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതനുസരിച്ച് അക്രമം ആസൂത്രിതമാണെന്നാണ് പൊലിസിന്റെ നിഗമനം.

അതിനിടെ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് റെയില്‍ വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാഗിനകത്ത് നിന്ന് ഭക്ഷ്യ വസ്തുക്കളും മൊബൈല്‍ ഫോണും നോട്ടു പുസ്തകവും പെട്രോളും കണ്ടെടുത്തു. തീവ്രവാദവിരുദ്ധ സ്‌ക്വാഡാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

ഇന്നലെ രാത്രി 9.30ഓടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടീവില്‍ അക്രമി യാത്രക്കാരുടെ നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് അക്രമി പെട്രോളൊഴിക്കുകയായിരുന്നു. ഡി1 കമ്പാര്‍ട്ട്‌മെന്റിലാണ് അക്രമം നടന്നത്. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളില്‍ ട്രെയിന്‍ നിന്നു. ഇതോടെ അക്രമി ട്രെയിനില്‍ നിന്നിറങ്ങി ബൈക്കില്‍ രക്ഷപ്പെട്ടുവെന്നാണ് നിഗമനം.

തീ കൊളുത്തിയതിനിടെ കാണാതായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. എലത്തൂരിലെ റെയില്‍വെ ട്രാക്കില്‍ രാത്രി ഒന്നരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ രണ്ട് വയസ്സുകാരി സഹല, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീ കൊളുത്തുന്നതുകണ്ട് ഭയന്ന് പുറത്തുചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പൊള്ളലേറ്റ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടന്നപ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തരായി പല കമ്പാര്‍ട്‌മെന്റുകളിലേക്കും ഓടിയിരുന്നു. പിന്നീടാണ് മൂന്നു പേരെ കാണാനില്ലെന്ന വിവരം വന്നത്. തീ കൊളുത്തിയപ്പോള്‍ ട്രെയിന്‍ നിര്‍ത്തിയ കോരപ്പുഴ പാലത്തിനും എലത്തൂര്‍ റെയില്‍വെ സ്റ്റേഷനും ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ട്രെയിനിലെ രണ്ട് ബോഗികള്‍ സീല്‍ ചെയ്തു. ഇന്ന് രാവിലെ ഫോറന്‍സിക് പരിശോധന നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായ ആക്രമണം; കേരളത്തിൽ മരണങ്ങളുടെ എണ്ണം കൂടുന്നു, 2025ൽ ജീവൻ നഷ്ടമായത് 12 പേർക്ക്

Kerala
  •  10 days ago
No Image

വിദ്യാർഥികളിലെ അമിതവണ്ണം, സ്കൂൾ ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കും; പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  10 days ago
No Image

ഒൻപത് വർഷമായിട്ടും വേതന വർധനവില്ലാതെ സ്‌പെഷൽ എജ്യുകേറ്റർമാരും സ്‌പെഷലിസ്റ്റ് അധ്യാപകരും

Kerala
  •  10 days ago
No Image

ഷിർഗാവ് ഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഏഴ് മരണം; 50ലധികം പേർക്ക് പരിക്ക്

National
  •  10 days ago
No Image

നീറ്റ് യുജി 2025; പരീക്ഷ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

Kerala
  •  10 days ago
No Image

ഗസ്സയോട് വീണ്ടും ക്രൂരത; സഹായ വസ്തുക്കളുമായി പോയ കപ്പലിന് നേരെ ആക്രമണം

International
  •  10 days ago
No Image

തൊഴിലുടമയെ കൊലപ്പെടുത്തി; കുവൈത്തിൽ ഗുജറാത്ത് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

latest
  •  10 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജ് ദുരന്തം: അഞ്ച് മരണങ്ങളിൽ ദുരൂഹത, കാരണം തേടി ഉന്നതതല മെഡിക്കൽ യോ​ഗം ഇന്ന്

Kerala
  •  10 days ago
No Image

പൊതുപരിപാടികളിൽ വേദിയിൽ ഭാരവാഹികൾ മാത്രം മതി; പെരുമാറ്റച്ചട്ടവുമായി കോൺഗ്രസ്

Kerala
  •  10 days ago
No Image

മിനിമം വേതന പരിധിയിൽ സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കില്ല; ആവശ്യം അംഗീകരിച്ചെന്ന് സ്കൂൾ പാചക തൊഴിലാളി യൂനിയൻ

Kerala
  •  10 days ago