വിദ്യാര്‍ഥികള്‍ക്ക് ട്യൂട്ടോറിയല്‍ ഗ്രാന്റ്
തൊടുപുഴ: ഇടുക്കി ജില്ലയില്‍ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന 8,9,10, പ്ലസ് വണ്‍, പ്ലസ് ടു എന്നീ ക്ലാസ്സുകളിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ട്യൂട്ടോറിയലില് ചേര്‍ന്ന് പഠിക്കുതിനും 10,+2 ക്ലാസ്സുകളിലും, ഡിഗ്രി കോഴ്സുകളിലും പരാജയപ്പെട്ട പാരലല്‍ കോളജില്‍ ചേര്‍ന്ന് പഠിക്കുന്നതിനും ട്യൂഷന്ഗ്രാന്റ് അനുവദിക്കുതിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 40,000 രൂപയില്‍ കവിയരുത്. അപേക്ഷയോടൊപ്പം വിദ്യാര്‍ഥി പഠിക്കുന്ന ട്യൂഷന് സെന്റര്‍ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. അപേക്ഷ ഐ.റ്റി.ഡി.പി ഇടുക്കി ഓഫിസിലും, പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട് എന്നീ ട്രൈബല്‍ എക്സറ്റന്ഷന് ഓഫിസുകളിലും 31 നകം സമര്‍പ്പിക്കണം. ഫോ: 04862 222399.
അല്‍-അസ്ഹര്‍
ടി.ടി.ഐക്ക് ഹാട്രിക് വിജയം
തൊടുപുഴ: ഇടുക്കി ജില്ലാ ടി.ടി.ഐ കലോത്സവത്തില്‍ ഈ വര്‍ഷത്തെ കലാകിരീടം തൊടുപുഴ അല്‍ അസ്ഹര്‍ ടി.ടി.ഐ നേടി. തൊടുപുഴ ജി.വിഎച്ച്.എസ്.എസില്‍ നടന്ന കലോത്സവത്തില്‍ 95 പോയിന്റ് നേടിയാണ് തുടര്‍ച്ചയായി മൂന്നാം തവണയും അല്‍ അസ്ഹര്‍ നേടിയത്. 12 ഇനങ്ങളില്‍ ഏഴ് എണ്ണത്തിലും ഒന്നാം സ്ഥാനം നേടിയാണ് അല്‍ അസ്ഹര്‍ മുന്നിലെത്തിയത്. ജി വി എച്ച് എസ് എസ് ഹെഡ്മാസ്റ്റര് പി.പി ഷാജി റാം അധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിന്‍സി അലി സമ്മാനദാനം നിര്‍വ്വഹിച്ചു.
അധ്യാപക നിയമനം
കട്ടപ്പന: വണ്ടന്മേട് എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജേണലിസം അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടുക. ഫോണ്‍: 04868 288049, 9496838702.
യോഗം നാളെ
തൊടുപുഴ: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം നാളെ രാവിലെ 11 മണിക്ക് കലക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."