പുരപ്പുറ സൗരോർജ പദ്ധതി അവാർഡ് കിട്ടിയെന്ന് കെ.എസ്.ഇ.ബി; ഒന്നും നടക്കുന്നില്ലെന്ന് ഉപഭോക്താക്കൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
പുരപ്പുറ സൗരോർജ പദ്ധതി നടത്തിപ്പിലെ പ്രവർത്തന മികവിനു ദേശീയ അവാർഡ് ലഭിച്ച വിവരം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കെ.എസ്.ഇ.ബിയോട് കമന്റ് ബോക്‌സിൽ പരാതികളുടെ കെട്ടഴിച്ച് ഉപഭോക്താക്കൾ.
പദ്ധതി നടത്തിപ്പിന് ദേശീയ തലത്തിൽ നൽകുന്ന ആർ.ഇ അസറ്റ് ഇന്ത്യ അവാർഡാണ് കെ.എസ്.ഇ.ബിക്ക് ലഭിച്ചത്. ഈ വർഷം മാർച്ച് അവസാനത്തോടെ പുരപ്പുറ സൗരോർജ പദ്ധതിയുടെ സ്ഥാപിതശേഷി 228 മെഗാവാട്ട് ആയി. ആകെ സ്ഥാപിത ശേഷി 500 മെഗാവാട്ട് കടക്കുകയും ചെയ്തു. ഇതാണ് കെ.എസ്.ഇ.ബിയെ അവാർഡിന് അർഹമാക്കിയത്.
ഏപ്രിലിൽ ഇ ക്യൂ ഇന്റർനാഷണൽ മാഗസിന്റെ റൂഫ് ടോപ്പ് എനേബിളർ ഓഫ് ദി ഇയർ അവാർഡും കെ.എസ്.ഇ.ബിക്ക് ലഭിച്ചിരുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കെ.എസ്.ഇ.ബി കുറിപ്പിട്ടത്.
പിന്നാലെ നിരവധി പേർ പരാതികളുമായി രംഗത്തെത്തി. പദ്ധതിയുടെ ഇൻസ്റ്റലേഷനൊക്കെ കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഒരനക്കവും ഇല്ലെന്ന് ഒരു കമന്റ്. 2020 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത് രണ്ടു കമ്പനികൾ സർവേയും നടത്തിയ ശേഷം തുടർനടപടികളുണ്ടായില്
ലെന്നും ജനങ്ങളെ വിഡ്ഢി വേഷം കെട്ടിക്കുന്നതിൽ കെ.എസ്.ഇ.ബിക്ക് അവാർഡ് നൽകണമെന്നും മറ്റൊരു കമന്റ്.
അപേക്ഷ കൊടുത്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷം കഴിഞ്ഞെന്ന് പ്രവാസിയും അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞാണ് തുടർനടപടിയുണ്ടായതെന്ന പരിഭവം കെ.എസ്.ഇ.ബിയിൽനിന്നു തന്നെ വിരമിച്ചയാളും പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."