മുംബൈ അറിയാന്‍, ആരാധകര്‍ കലിപ്പിലാണ്
ഐപിഎല്ലില്‍ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സ്. കളത്തിലും കടലാസിലും ഒരുപോലെ ശക്തര്‍. നിലവില്‍ ഐപിഎല്ലില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡും ടീമിനുണ്ട്. എന്നാല്‍ ഇത്തവണ ടീമിനെ സംബന്ധിച്ച് ആശങ്കകള്‍ ഏറെയാണ്. വെറ്ററന്‍ താരം രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്പാണ്ട്യയെ ക്യാപ്റ്റനാക്കിയതു മുതല്‍ ടീമിലെ ഒരുവിഭാഗം കളിക്കാന്‍ ഇടഞ്ഞുനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ ഈ തീരുമാനത്തോട് സൂര്യകുമാര്‍ യാദവും ബുംറയും നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു.
മുംബൈ ടീം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ രോഹിത്തിന്റെ അസാന്നിധ്യമാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു ടീമിനൊപ്പം രോഹിത് ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹം ബാറ്റിങ് പരിശീലനവും നടത്തിയിരുന്നു. എന്നാല്‍ ടീമിന്റെ ബോണ്ടിംങ് പ്രോഗ്രാമില്‍ അദ്ദേഹത്തെ കണ്ടില്ല. സൂപ്പര്‍ താരം ബുംറയും എന്തുകൊണ്ടാണ് ടീമിനൊപ്പം ചേരാത്തതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇതിനൊന്നും മാനേജ്‌മെന്റ് മറുപടി നല്‍കുന്നുമില്ല.
രോഹിത്തുമായി ഏറെ അടുപ്പമുള്ളവരാണ് ബുംറയും സൂര്യയും. രോഹിത് കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും സീനിയറായ താരങ്ങളിലൊരാളുമാണ് ബുംറ. ഇവരുടെ അസാന്നിധ്യം ടീമിലെ ഐക്യമില്ലായ്മയുടെ തെളിവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. മാര്‍ച്ച് 24 ന് രാത്രി അഹമ്മദാബദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സുമായിട്ടാണ് ഹാര്‍ദ്ദിക് നയിക്കുന്ന മുംബൈയുടെ ആദ്യ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."