HOME
DETAILS

സന്തോഷ്‌കുമാറും അംബികയും വീണ്ടും പുതുജീവിതത്തിലേക്ക്

  
backup
August 21 2016 | 02:08 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%81%e0%b4%82-%e0%b4%85%e0%b4%82%e0%b4%ac%e0%b4%bf%e0%b4%95%e0%b4%af%e0%b5%81


കൊല്ലം: മാനസിക നില തെറ്റി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് തെരുവില്‍ അലഞ്ഞു നടന്ന സന്തോഷ്‌കുമാറിന് ഒടുവില്‍ പ്രിയതമ തന്നെ കൂട്ടിനെത്തി. സമനില നഷ്ടപ്പെട്ട് വീടുവിട്ടിറങ്ങിയ സന്തോഷ്‌കുമാറിനെ പൊലിസ് ഏറ്റെടുത്ത് അഭയകേന്ദ്രത്തിലെത്തിക്കുകയായിരുന്നു. പിന്നീട് മാസങ്ങള്‍ക്കു ശേഷം മാനസികരോഗം നിമിത്തം അതേ അഭയകേന്ദ്രത്തിലേക്ക് ഉപേക്ഷിച്ച് പോയ ഭാര്യയും എത്തിയതോടെ എല്ലാം മറന്ന് ഇവര്‍ ഒരുമിച്ചുനിന്നു. കലയപുരം ആശ്രയ സങ്കേതത്തിലാണ് അപൂര്‍വമായ ഈ സംഗമം.
അഞ്ചു മാസങ്ങള്‍ക്കു മുന്‍പ് പരവൂര്‍ പൊലിസിന്റെ നേതൃത്വത്തിലായിരുന്നു മാനസിക വിഭ്രാന്തിയില്‍ പരവൂര്‍ ടൗണില്‍ അക്രമാസക്തനായി കാണപ്പെട്ട പൂതക്കുളം തോട്ടിങ്കര വീട്ടില്‍ സന്തോഷ്‌കുമാറിനെ സങ്കേതത്തിലെത്തിച്ചത്. സ്വന്തം പേര് മാത്രമേ സന്തോഷ്‌കുമാറിന് ഓര്‍മയിലുണ്ടായിരുന്നുള്ളൂ. സന്തോഷ്‌കുമാര്‍ സങ്കേതത്തില്‍ കഴിഞ്ഞുവരവെയാണ് കഴിഞ്ഞ ദിവസം പരവൂര്‍ ടൗണില്‍ നിന്നും ചിത്തഭ്രമം ബാധിച്ച് അലഞ്ഞുതിരിയുകയായിരുന്ന സ്റ്റെല്ല ലോറന്‍സ് എന്ന അംബികയെ പൊലിസുകാര്‍  ഏറ്റെടുത്ത് സങ്കേതത്തിലെത്തിച്ചത്. അവിടെ വച്ചാണ് സങ്കേതത്തിന്റെ മുറ്റത്തു തനിക്ക് നഷ്ടപ്പെട്ട ഭര്‍ത്താവിനെ കാണുന്നതും അത് ഒരു പുനസമാഗമത്തിന് വേദിയായതും.     വീടുകള്‍ തോറും കയറിയിറങ്ങി പുസ്തക വില്‍പനയായിരുന്നു സന്തോഷ്‌കുമാറിന്റെ തൊഴില്‍. ഇതിനിടയിലാണ് സ്റ്റെല്ല ലോറന്‍സിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ രണ്ടുപേരുടെയും ബന്ധുക്കളുടെ എതിര്‍പ്പുമൂലം സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങേണ്ടിവന്ന ഇവര്‍ പിന്നീട് വാടകവീട്ടിലേക്ക് താമസം മാറുകായിരുന്നു. ഇതിനിടയില്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. അതിനിടെ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്രതീക്ഷിതമായി സന്തോഷ്‌കുമാറിന് പുസ്തക വില്‍പനക്കിടയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റത്. അതോടെ തന്റെ ഓര്‍മകള്‍ നഷ്ടപ്പെടുകയായിരുന്നു.
ഓര്‍മകള്‍ നഷ്ടപ്പെട്ട സന്തോഷ്‌കുമാര്‍ പലപ്പോഴും സ്വന്തം ഭാര്യയും മകനുമാണെന്ന തിരിച്ചറിവുപോലുമില്ലാതെ ഉപദ്രവിക്കുമായിരുന്നു. തുടര്‍ന്ന് ആരോടുംമ്പറയാതെ ഇദ്ദേഹം വീടുവിട്ടിറങ്ങിപ്പോയി. മാസങ്ങളോളം ഭര്‍ത്താവിനെ തേടി അംബിക അലഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ ആറാം ക്ലാസിലെത്തിയ ഏകമകനെ അംബിക കൊല്ലത്തെ ഒരു അനാഥാലയത്തില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ തിരോധാനവും പുസ്തക വില്‍പനയില്‍ സംഭവിച്ച നഷ്ടങ്ങളുമെല്ലാം അംബികയെകൂടി മാനസികവ്യഥയിലെത്തിക്കുകയായിരുന്നു. ഇപ്പോള്‍ സന്തോഷ്‌കുമാറിനും അംബികയ്ക്കും വിദഗ്ധ ചികിത്സ നല്‍കി മകനോടൊപ്പമുള്ള ജീവിതം സമ്മാനിക്കാനാണ് ആശ്രയ ലക്ഷ്യമിടുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago