HOME
DETAILS
MAL
ലോക്ക്ഡൗണ്‍ പിന്‍വലിക്കാറായില്ല: മുഖ്യമന്ത്രി
backup
May 30 2021 | 04:05 AM
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിക്കാവുന്ന ഘട്ടത്തിലേക്കു സംസ്ഥാനം എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ ഒഴിവാക്കുന്ന സാഹചര്യമുണ്ടാകണമെങ്കില്‍ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇനിയും കുറവുണ്ടാകണം. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു കിടക്കകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണ്. നിലവില്‍ രോഗബാധിതരായ മൊത്തം ആളുകളുടെ എണ്ണത്തിലും പുതിയ രോഗബാധിതരുടെ എണ്ണത്തിലും തുടര്‍ച്ചയായി ഏഴു ദിവസം കുറവുണ്ടാകണം. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെട്ടാല്‍ മാത്രമേ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നതിനുള്ള ആദ്യഘട്ട നിയന്ത്രണങ്ങളിലേക്കു കടക്കാനാവൂ.
ആരോഗ്യസംവിധാനത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ മരണ സംഖ്യ കൂടുമെന്നും അത്തരത്തില്‍ ജനങ്ങളുടെ ജീവന് അപകടത്തിലാക്കുന്നത് തടയാനാണ് ലോക്ക്ഡൗണ്‍ തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."