HOME
DETAILS

മലയാളി ഹാജിമാരുടെ സംഘം നാളെ (തിങ്കള്‍) പുണ്യ ഭൂമിയില്‍ :സ്വീകരിക്കാന്‍ വിവിധ മലയാളി സംഘടനകള്‍ സജീവം

  
backup
August 21 2016 | 19:08 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%a8

 മക്ക: മലയാളി ഹാജിമാരുടെ ആദ്യ സംഘം നാളെ (തിങ്കള്‍ ) ജിദ്ദയിലെത്തും . കേരള ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാരുടെ ആദ്യ സംഘമാണ് നാളെ വൈകീട്ടോടെ  പുണ്യ നാട്ടിലെത്തുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിക്കുന്ന ഇവരെ ജിദ്ദയില്‍ സ്വീകരിക്കാനായി വിവിധ മലയാളി സംഘനടനകളുടെ ഹജ്ജ് വളണ്ടിയര്‍മാര്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
     ജിദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹജ്ജ് ടെര്‍മിനലില്‍ എത്തുന്ന ഇവരെ നടപടി ക്രമങ്ങള്‍ക്കു ശേഷം പുറത്തിറങ്ങുന്നതോടെ ഹജ്ജ് വളണ്ടിയര്‍ സംഘങ്ങള്‍ ഏറ്റെടുക്കും നാളെയെത്തുന്ന ആദ്യ വിമാനത്തില്‍ 450 തീര്‍ത്ഥാടകരാണ് ഉണ്ടാവുക. ഇന്ത്യയില്‍ 200 ഹാജിമാര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന തോതില്‍ ഔദ്യോഗിക വളണ്ടിയര്‍ സേവനവും ഉണ്ടാകും .കഴിഞ്ഞവര്‍ഷം ഇത് 300 ഹാജിമാര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന തോതിലായിരുന്നു.
    മലയാളി ഹാജിമാരുടെ വരവോടെ ജിദ്ദയിലെയും മക്കയിലെയും മലയാളി സന്നദ്ധ സംഘടനകളുടെ കീഴിലുള്ള ഹജ്ജ് സേവന വിഭാഗങ്ങള്‍ കൂടുതല്‍ സജീവമാകും .ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ എത്തിയത് മുതല്‍ വിവിധ സംഘടനകള്‍ തങ്ങളുടെ സേവന വിഭാഗത്തെ രംഗത്തിറക്കി ഹാജിമാരുടെ സേവനത്തിനു മുന്നില്‍ തന്നെയുണ്ട്.
    ഇതുവരെയായി അര ലക്ഷത്തിലധികം ഹാജിമാരാണ് പുണ്യ ഭൂമിയില്‍ എത്തിയിട്ടുള്ളത്. ദല്‍ഹി, റാഞ്ചി, ലക്‌നൗ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ശ്രീനഗര്‍, ഗയ എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരാണ് ഇതിനകം തന്നെ എത്തി ചേര്‍ന്നിട്ടുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 22 എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി 100020 തീര്‍ത്ഥാടകരാണ് ഹജ്ജ് കമ്മിറ്റി മുഖേനയെത്തുന്നത്. 36000 തീര്‍ത്ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തുക.ഇതില്‍ സ്വകാര്യ സര്‍വ്വീസുകള്‍ മുഖേനയുള്ള ഹാജിമാരില്‍ ഭൂരിഭാഗവും ഇവിടെ എത്തി കഴിഞ്ഞിട്ടുണ്ട്.
      മദീന വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് ഇന്നത്തോടെ പൂര്‍ത്തിയായി . ലക്‌നൗവില്‍ നിന്നുള്ള 300 ഹാജിമാരും കൊല്‍ക്കത്തയില്‍ നിന്നുള്ള 450 തീര്ഥാടകരുമാണ് സഊദി എയര്‍ലൈന്‍സില്‍ അവസാനമായി വന്ദിരാജിയത്. ഇതോടെ മദീന വഴി 54140 തീര്‍ത്ഥാടകരാണ് എത്തിച്ചേര്‍ന്നത്.
     മക്കയിലെ അസീസിയയില്‍ താമസിക്കുന്നവര്‍ക്ക് ഹറമില്‍ എത്തുന്നതിനായി ബസ് സര്‍വ്വീസ് സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. 200 ഹാജിമാര്‍ക്ക് ഒരു ബസ് എന്ന രൂപത്തിലാണ് സംവിധാനച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഹാജിമാര്‍ക്ക് പൂര്‍ണ്ണമായും ലഭിച്ചിരുന്ന മശാഇര്‍ ട്രെയിന്‍ സര്‍വ്വീസ് സംവിധാനം ഈ വര്‍ഷം എല്ലാവര്ക്കും ലഭിക്കാന്‍ ഇടയില്ലെന്നാണറിയുന്നത്. ട്രെയിന്‍ സര്‍വ്വീസിന് ചില നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും നടപടി ക്രമങ്ങള്‍ നടന്നു വരികയാണെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ വ്യക്തമാക്കി.
     ഇതിനകം പുണ്യ ഭൂമിയിലെത്തിയ ഇന്ത്യന്‍ ഹാജിമാരില്‍ അഞ്ചു പേര്‍ മരിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖവും മറ്റും ഉള്ളതിനെ തുടര്‍ന്നാണ് മരണം. ഉത്തരേന്ത്യക്കാരിയായ യുവതി ഒരു പെണ്‍ കുഞ്ഞിന് ജന്‍മം നല്‍കുയും ചെയ്തിട്ടുണ്ട്.
    അതേസമയം , ഹാജിമാര്‍ക്കുള്ള സിം കാര്‍ഡ് വിതരണം ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. താമസ സ്ഥലങ്ങളില്‍ സിം കാര്‍ഡുകള്‍ എത്തിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്രയും വലിയ തോതിലുള്ള സിം കാര്‍ഡ് വിതരണം തീര്‍ത്തും അവതാളത്തിലാണ്. സിം കാര്‍ഡ് വിതരണത്തിനായി താമസ  സ്ഥലങ്ങളില്‍  പ്രത്യകം കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു വിതരണം നടത്തുന്നവനാണ് ഇപ്പോഴത്തെ പദ്ധതി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago