HOME
DETAILS

സര്‍ക്കാര്‍  അപ്പീല്‍ നല്‍കണം

  
backup
May 30 2021 | 20:05 PM

the-government-should-appeal
 
ഇന്ന് നാനാഭാഗങ്ങളില്‍ നിന്നാണ് മുസ്‌ലിം സമൂഹം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഒരു ഭാഗമായിട്ടുവേണം മുസ്‌ലിംകള്‍ക്കു മാത്രം അവകാശപ്പെട്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെട്ടതിനെ വിലയിരുത്താന്‍. സംഘടിതമായ കുപ്രചാരണങ്ങളിലൂടെ പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തിയാണ് മുസ്‌ലിംകള്‍ക്കു മാത്രം അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് കൂടി നല്‍കേണ്ടിവന്നത്. നിലവിലുണ്ടാ
 
യിരുന്ന 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. സ്‌കോളര്‍ഷിപ്പുകള്‍ ഇത്തരമൊരവസ്ഥാവിശേഷം സംജാതമാക്കിയത് പാലോളി കമ്മിറ്റി എന്ന ചതിപ്രയോഗത്തിലൂടെയാണ്.
 
2004ല്‍ അധികാരത്തില്‍ വന്ന യു.പി.എ സര്‍ക്കാരാണ് മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി നടത്തിയ പഠനത്തില്‍ രാജ്യത്തെ ദലിത് വിഭാഗങ്ങളേക്കാള്‍ പിന്നോക്കമാണ് മുസ്‌ലിംകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ എന്ന് കണ്ടെത്തി. മുസ്‌ലിംകളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മുസ്‌ലിം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കു സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയത് ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനായിരുന്നു. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കി. എന്നാല്‍ കേരളത്തില്‍ എത്തിയപ്പോള്‍ പദ്ധതി നടത്തിപ്പിനായി വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലോളി കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍, അത്തരമൊരു കമ്മിറ്റിയുടെ ആവശ്യം തന്നെ ഉണ്ടായിരുന്നില്ല. വേറൊരു സംസ്ഥാനത്തും മുസ്‌ലിം ക്ഷേമപ്രവര്‍ത്തനത്തിനായി കമ്മിറ്റി രൂപീകരിച്ചിരുന്നില്ല. പദ്ധതി കേന്ദ്ര നിര്‍ദേശ പ്രകാരം നേരേചൊവ്വെ നടത്തിയാല്‍ മതിയായിരുന്നു. പാലോളി കമ്മിറ്റിക്ക് രൂപം കൊടുത്തതിന്റെ പിന്നില്‍ തികഞ്ഞ രാഷ്ട്രീയലക്ഷ്യം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ തിക്തഫലമാണിപ്പോള്‍ മുസ്‌ലിം സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വെള്ളം ചേര്‍ക്കുകയായിരുന്നു പാലോളി കമ്മിറ്റി.
 
 നൂറു ശതമാനവും മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട മെറിറ്റ് സ്‌കോളര്‍ഷിപ്പ് 80:20 അനുപാതത്തിലാക്കി മാറ്റിയത് വി.എസ് സര്‍ക്കാരാണ്. ഇതരസമുദായങ്ങള്‍ക്ക് വിഷമം തോന്നേണ്ടെന്ന് കരുതിയാണത്രെ ഇത്തരമൊരു അട്ടിമറി നടത്തിയത്. സഹിഷ്ണുതയ്ക്ക് മുറിവേല്‍ക്കേണ്ടന്നു കരുതി മുസ്‌ലിം രാഷ്ട്രീയ, സാമുദായിക സംഘടനകള്‍ മിണ്ടിയതുമില്ല. ഈയൊരു മൗനം ഭാവിയില്‍ അപകടകരമായ ഒരവസ്ഥയില്‍ എത്തിക്കുമെന്നു ദീര്‍ഘദര്‍ശനം ചെയ്യാന്‍  കഴിഞ്ഞതുമില്ല. 
 
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സച്ചാര്‍ ഫണ്ടിലേക്ക് സംസ്ഥാനത്തിന്റെ 20 ശതമാനം അധികം കൂട്ടിച്ചേര്‍ത്തതെന്ന് കമ്മിറ്റി ചെയര്‍മാനായിരുന്നപാലോളി മുഹമ്മദ് കുട്ടി പറയുന്നു. ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിനു കൂടി സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ ഇതരവിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ക്ഷേമപദ്ധതികളില്‍ 20 ശതമാനം പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിംകള്‍ക്ക് നല്‍കട്ടെ എന്ന വിചാരമൊന്നും ഭരണകൂടങ്ങള്‍ക്കുണ്ടാകുന്നില്ല. 
 
2011 ജനുവരി 31നു പൊതുഭരണ വകുപ്പ് പുറത്തിറക്കിയ 34/ 200 ഉത്തരവില്‍ 'മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അവസരനഷ്ടം ഉണ്ടാകാത്ത വിധത്തില്‍ 10 മുതല്‍ 20 ശതമാനം വരെ സീറ്റുകളില്‍ മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക സമുദായങ്ങള്‍ക്കും കൂടി പ്രവേശനം' എന്നു പറയുന്നുണ്ട്. ഇതിന്റെ അര്‍ഥം മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട നൂറ് ശതമാനത്തിനു യാതൊരു പോറലും ഏല്‍പ്പിക്കാതെ 20 ശതമാനം മറ്റു വിഭാഗത്തിന് നല്‍കുന്നു എന്നാണല്ലോ. എന്നാല്‍ ഇത് അട്ടിമറിച്ചു മുസ്‌ലിംകളുടെ നൂറ് ശതമാനത്തില്‍ നിന്നും 20 ശതമാനമെടുത്ത് മറ്റുള്ളവര്‍ക്കു നല്‍കി. അങ്ങനെ മുസ്‌ലിം സമുദായത്തോട് അക്ഷന്തവ്യമായ ചതി ചെയ്തു. മുസ്‌ലിംകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വാരിക്കൂട്ടുകയാണെന്ന സംഘ്പരിവാര്‍, തീവ്ര ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആരോപണങ്ങളും പഴിയും മുസ്‌ലിം സമുദായം കേള്‍ക്കേണ്ടിയും വന്നു. ഇതിനെല്ലാം കാരണമായതോ,     പാലോളി കമ്മിറ്റിയുടെ ചതി പ്രയോഗവും. സത്യാവസ്ഥ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താതെ മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഇടതു ഭരണകൂടം മൗനം പാലിക്കുകയും ചെയ്തു. ഏതൊക്കെ സമുദായങ്ങള്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ നേടി എന്നതിനെ സംബന്ധിച്ച് ധവളപത്രമിറക്കണമെന്ന ആവശ്യത്തിന്മേലും ഇടതു മുന്നണി സര്‍ക്കാര്‍ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചു. അതിപ്പോഴും തുടരുന്നു.
 
ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രിയായിരുന്ന കെ.ടി ജലീല്‍ 'കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്' എന്ന പേരില്‍ തുടങ്ങിയ കോച്ചിങ് സെന്ററുകള്‍ തന്റെ അപക്വമായ പ്രവര്‍ത്തനത്തിലൂടെ 'കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്' എന്നാക്കി. ഈ പേരുമാറ്റവും വര്‍ഗീയശക്തികള്‍ കുപ്രചാരണങ്ങള്‍ക്ക് ആയുധമാക്കി. 
 
പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ കോര്‍പറേഷന്‍, നായര്‍, നമ്പൂതിരി, മുന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി മുന്നോക്ക വികസന കോര്‍പറേഷന്‍, എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കായി പ്രത്യേക വകുപ്പുകള്‍, കോര്‍പറേഷനുകള്‍ എന്നിവ ഈ സംസ്ഥാനത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതിലൊന്നും ആര്‍ക്കും യാതൊരു മനഃപ്രയാസവുമില്ല. മുസ്‌ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകളൊന്നും ഒരു കോര്‍പറേഷന്‍ പോലും സ്ഥാപിക്കാന്‍ സന്നദ്ധമായില്ല.
 
2012ല്‍ രൂപീകരിക്കപ്പെട്ട മുന്നോക്ക വികസന കോര്‍പറേഷനിലൂടെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളില്‍ 50 ശതമാനവും ക്രൈസ്തവ വിഭാഗത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ, സിറിയന്‍ തുടങ്ങിയ വിഭാഗങ്ങളാണെന്ന യാഥാര്‍ഥ്യം ബോധപൂര്‍വം മറച്ചുവയ്ക്കപ്പെട്ടിരിക്കുകയാണ്. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിന്റെ ക്ഷേമത്തിനായി 1980 മുതല്‍ കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ കണ്‍വര്‍ട്‌സ് ഫ്രം എസ്.സി ആന്‍ഡ് റെക്കമെന്റഡ് കമ്യൂണിറ്റി എന്ന സ്ഥാപനവും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും മറ്റു ക്രൈസ്തവര്‍ക്കുമായി മാത്രം പ്രവര്‍ത്തിക്കുന്ന കെ.എസ്.ടി.സി വഴി ബഹുമുഖ ക്ഷേമപദ്ധതികളും നടത്തിവരുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ ക്രൈസ്തവര്‍ മാത്രമാണ്. ഇതൊന്നും ഇവിടെ ആര്‍ക്കും ചര്‍ച്ചാ വിഷയമാകുന്നില്ല. മുസ്‌ലിംകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന  സ്‌കോളര്‍ഷിപ്പുകളാകട്ടെ ഹൈക്കോടതി ഇടപെട്ട് വിഭജിക്കുകയും ചെയ്തിരിക്കുന്നു. സച്ചാര്‍ കമ്മിഷന്‍ മുസ്‌ലിംകള്‍ക്ക് ശുപാര്‍ശ ചെയ്ത 100 ശതമാനത്തില്‍ നിന്ന് 20 മറ്റുള്ളവര്‍ക്ക് നല്‍കിയതിനു പുറമേ ആരോപണ ശരങ്ങള്‍ക്ക് ഒരു സമുദായത്തെ എറിഞ്ഞുകൊടുക്കുകയും ചെയ്തിരിക്കുകയാണ്. 
 
ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്, മുസ്‌ലിംകളുടെ അട്ടിപ്പേറ് ആരും ഏറ്റെടുക്കേണ്ടെന്നും മുസ്‌ലിംകള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്നുമാണ്. ആ വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, വസ്തുതകള്‍ ആഴത്തില്‍ പഠിക്കാതെയും മതിയായ തെളിവുകള്‍ ഇല്ലാതെയും ഹൈക്കോടതി നടത്തിയ വിധി പ്രസ്താവം തിരുത്തിക്കാന്‍ വസ്തുതകളും തെളിവുകളും നിരത്തിക്കൊണ്ട്, കവര്‍ന്നെടുക്കപ്പെട്ട മുസ്‌ലിംകളുടെ സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കാനായി അപ്പീല്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറുണ്ടോ? പേരിന് അപ്പീല്‍ പോവുകയല്ല വേണ്ടത്. നഷ്ടപ്പെട്ട അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനാവശ്യമായ ശക്തമായ തെളിവുകള്‍ ഹാജരാക്കി വേണം അപ്പീല്‍ സമര്‍പ്പണം. വാക്കുകളിലൂടെയല്ല. സമൂഹങ്ങളുടെ വിശ്വാസം ഉറപ്പിക്കേണ്ടത് പ്രവൃത്തിയിലൂടെയാണ്.
 
 
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago