HOME
DETAILS
MAL
108ാം വയസ്സിലും വോട്ടു ചെയ്യാനെത്തിയ ഉമ്മൂമ; തൃക്കാക്കരയിലെ മനോഹരമായ ഒരു ജനാധിപത്യക്കാഴ്ചയിതാ
backup
May 31 2022 | 06:05 AM
തൃക്കാക്കര: വോട്ടെടുപ്പ് ചൂടു പിടിക്കുന്ന തൃക്കാക്കരയില്‍ നിന്ന് മനോഹരമായ ചില കാഴ്ചകള്‍. 108ാം വയസ്സില്‍ വോട്ടു ചെയ്യാനെത്തിയ ആസിയുമ്മയാണ് അതിമനോഹരമായ ജനാധിപത്യക്കാഴ്ച. വോട്ടവകാശം കിട്ടിയതു മുതല്‍ ഒരിക്കല്‍ വോട്ടു ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് അവര്‍ പറയുന്നു. നമ്മുടെ അവകാശമാണ്. അതെന്തിന് നാം വിനിയോഗക്കാതിരിക്കണമെന്നാണ് ഈ മുത്തശ്ശിയുടെ ചോദ്യം.
കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്തുള്ള 118ാം വാര്‍ഡിലാണ് ആസിയുമ്മ വോട്ട് രേഖപ്പെടുത്തിയത്. കുടംബസമേതമാണ് അവര്‍ വോട്ടു ചെയ്യാനെത്തിയത്.
മൂന്നു തവണ കൊവിഡിനെ അതിജീവിച്ച അവര്‍ മക്കളുടെ കൈപിടിച്ച് നടന്നു പോയാണ് വോട്ടു രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."