പാറ്റ സ്ഥിരം ശല്യക്കാരനായോ.. തുരത്താന്‍ ഇതാ ചില വഴികള്‍
പാറ്റകളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണോ? നമ്മള്‍ പാറ്റ വന്നതിന് ശേഷം അതിനെ തുരത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് പാറ്റ വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നത്. ഇതിനായി വീടും പരിസരവും എന്നും വൃത്തിയാക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
പാറ്റകളെ നീക്കം ചെയ്യാന്‍ കെമിക്കല്‍സ് അടങ്ങിയ മരുന്നുകള്‍
ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.ഇത് ആരോഗ്യത്തിന് നല്ലതല്ല. പാറ്റകളെ തുരത്താന്‍ പലവഴികളും പരീക്ഷിച്ച് പരാചയപ്പെട്ടെങ്കില്‍ ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കൂ..
പാറ്റശല്യം വീട്ടില്‍ നിന്നു പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ആര്യവേപ്പിന്റെ ഇല ഉപയോഗിക്കുക എന്നത്. പാറ്റ എവിടെയെല്ലാം കാണാറുണ്ടോ അവിടെയെല്ലാം ആര്യവേപ്പിന്റെ ഇല വെക്കുക. അതുപോലെ വീടിന്റെ ഓരോ മുക്കിലും മൂലയിലും ആര്യവേപ്പിന്റെ ഇല വെക്കണം.
അല്ലെങ്കില്‍ ഒരു ചെറിയ പാത്രത്തില്‍ നല്ല തിളച്ച വെള്ളം എടുക്കുക. ഇതിലേയ്ക്ക് ഒന്നര ടീസ്പൂണ്‍ ആര്യവേപ്പിന്റെ ഇല ഇടുക. അതിനുശേഷം ഇത് വീടിന്റെ മുക്കിലും മൂലയിലും ഇത് സ്‌പ്രേ ചെയ്യണം. പ്രത്യേകിച്ച് പാറ്റ എവിടെ എല്ലാം കാണാറുണ്ടോ അവിടെയെല്ലാം സ്‌പ്രേ ചെയ്യണം.
കൂടാതെ വെളുത്തുള്ളിയും പാറ്റയെ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒറ്റമൂലിയാണ്. പാറ്റയെ തുരത്തുന്നതിനായി നാലഞ്ച് വെളുത്തുള്ളി എടുക്കുക. ഇത് ചതപ്പ് പാറ്റ്യെ കാണുന്ന സ്ഥലങ്ങളില്‍ വെക്കുക. പ്രത്യേകിച്ച് ബാത്ത്‌റൂം, അടുക്കള, വേയ്സ്റ്റ് പാത്രം ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം ഇത് വെക്കാവുന്നതാണ്.
വീട്ടില്‍ നിന്നും പാറ്റപോലെയുള്ള ക്ഷുദ്രജീവികളെ തുരത്തുന്നതിന് കര്‍പ്പൂരം ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി, ഒരു പാത്രം വെള്ളത്തില്‍ മൂന്നോ നാലോ കര്‍പ്പൂരം എടുത്ത് പൊടിച്ച് മിക്‌സ് ചെയ്യുക. ഈ വെള്ളം വീടിന്റെ മുക്കിലും മൂലയിലും പ്രത്യേകിച്ച് പാറ്റകള്‍ അമിതമായി കാണുന്ന സ്ഥലങ്ങളില്‍ തെളിക്കണം. ഇത് നിങ്ങള്‍ ദിവസേന ചെയ്താല്‍ വീട്ടില്‍ നിന്നും പാറ്റശല്യം പോകുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."