HOME
DETAILS

കൊടകര കുഴല്‍പ്പണകേസ്: പ്രതികളുടെ വീട്ടില്‍ അന്വേഷണസംഘത്തിന്റെ റെയ്ഡ്

  
backup
May 31 2021 | 05:05 AM

police-raid-at-houses-of-accused-persons-in-kodakara-hawala-case

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസിലെ പ്രതികളുടെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തുന്നു. തട്ടിയെടുത്ത പണം കണ്ടെത്തുന്നതിനായാണ് പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതില്‍ ഒരു കോടി രൂപമാത്രമാണ് കണ്ടെത്തിയത്. ബാക്കി രണ്ടരക്കോടി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 12 പ്രതികളുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചയോടെ കോഴിക്കോട് ജില്ലയിലെ റെയ്ഡ് അവസാനിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതികളായ കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് അലി, കണ്ണൂര്‍ ഇരിട്ടി സ്വദേശി റഹീം എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.

മൂന്നരക്കോടി രൂപയോളം വരുന്ന കുഴല്‍പ്പണവുമായി കര്‍ണാടകയില്‍ നിന്നെത്തിയ സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറിയെടുത്തു നല്‍കിയത് ബിജെപി ജില്ലാ നേതാക്കളാണെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പണമിടപാടുമായി ബിജെപി നേതാക്കള്‍ക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ് പൊലിസ് കരുതുന്നത്.

ബി.ജെ.പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ ഇന്ന് പൊലിസ് ചോദ്യം ചെയ്യും. കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശന്‍, മേഖല സെക്രട്ടറി ജി. കാശിനാഥന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരെയും അന്വേഷണ സംഘം ഇതിനകം വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago