സുഹൃത്ബന്ധം അനശ്വരമാക്കിയ സബീലിന് ഗോള്‍ഡന്‍ വിസ
ദുബൈ: ഫര്‍ഹാനോടുള്ള സ്‌നേഹം അനശ്വരമാക്കിയ ചാരിതാര്‍ഥ്യത്തിലാണ് സബീല്‍. അകാലത്തില്‍ പിരിഞ്ഞുപോയ സതീര്‍ഥ്യന് സമ്മാനമായി തന്റെ കണ്ടുപിടുത്തം സമര്‍പ്പിക്കുകയായിരുന്നു ഈ വിദ്യാര്‍ഥി. ദുബൈ അല്‍ഖൂസിലെ ഇസ്‌ലാമിക് സെന്ററിലേക്കുള്ള യാത്രക്കിടെ ഫര്‍ഹാന്‍ ഫൈസല്‍ ബസില്‍ കുടുങ്ങി ശ്വാസം മുട്ടി മരണപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്.
ബസ്സുകളില്‍ കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട് നിരവധി സുരക്ഷാ കാര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഈ മരണം കാരണമായിരുന്നു. ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ സബീല്‍ ബഷീറിന്റെ ഉറ്റമിത്രമായിരുന്നു മരിച്ച മുഹമ്മദ് ഫര്‍ഹാന്‍ ഫൈസല്‍. 2019ലാണ് ദാരുണമായ അന്ത്യമുണ്ടായത്.
ആ വേര്‍പാട് സബീലിന് വലിയ ആഘാതമായി. പിന്നീട് കംപ്യൂട്ടര്‍ പ്രോഗ്രാമിങ് പഠിച്ച സബീല്‍ ഒരു സ്മാര്‍ട്ട് വിജിലന്റ് സിസ്റ്റം വികസിപ്പിച്ചെടുത്തു. സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ എന്‍ജിന്‍ ഓഫാക്കി വാതിലടച്ച് 30 സെക്കന്റിനുള്ളില്‍ ബസില്‍ കുട്ടികള്‍ ഇറങ്ങാതെ ബാക്കിയുണ്ടെങ്കില്‍ അധികൃതര്‍ക്ക് സന്ദേശമെത്തിക്കുന്നതായിരുന്നു ഉപകരണം. ഇത് കണ്ടെത്തിയതോടെ സബീലിനെ എല്ലാവരും അനുമോദിച്ചു. ഉപകരണത്തിന്റെ പേറ്റന്റും ഈ വിദ്യാര്‍ഥി നേടി.
ദുബൈയില്‍ അസാമാന്യ കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ഗോള്‍ഡന്‍ വീസകള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ സബീല്‍ ഈ ബഹുമതിക്ക് കൂടി അര്‍ഹനായിരിക്കയാണ്. ദുബൈ കള്‍ച്ചറാണ് ഈ മിടുക്കന് സമ്മാനമായി വിസ നല്‍കിയത്. തനിക്ക് ലഭിച്ച സമ്മാനം പ്രിയ ഫര്‍ഹാന് സമര്‍പ്പിച്ചാണ് അവന്‍ ഏറ്റുവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."