HOME
DETAILS

സഊദിയിൽ വാഹനാപകടം; ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം

  
backup
April 11, 2023 | 4:04 PM

saudi-arabia-accident-alappuzha-native-abdul-salam

റിയാദ്: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ചേർത്തല കുറ്റിയത്തോട് തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ തെക്കൻ പ്രവിശ്യയിലെ ബിഷക്കടുത്ത് ഖൈബർ ജനൂബിലുണ്ടായ അപകടത്തിലാണ് മരണം. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

20 വർഷമായി അറേബ്യൻ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയിൽ ഗാലക്സി വിഭാഗം സെയിൽസ്‍മാനായിരുന്നു മരിച്ച അബ്ദുൽ സലാം. കുടുംബസമേതം സഊദിയിൽ താമസിച്ച് വരികയായിരുന്നു. റാബിയയാണ് ഭാര്യ. തസ്നീഹ് സുൽത്താന, തൻസീഹ് റഹ്മാൻ എന്നിവർ മക്കളാണ്. കഴിഞ്ഞ ദിവസമാണ് മകൾ തസ്നീഹ് സുൽത്താന സന്ദർശക വിസയിൽ സഊദിയിലെത്തിയത്. മകൻ തൻസീഹ് റഹ്മാൻ തുടർ പഠനാർഥം നാട്ടിലാണ്. പിതാവ് - കൊച്ചു മുഹമ്മദ്. മാതാവ് - സഹറത്ത്. മരുമകൻ - സിൽജാൻ.

ഖമീസ് മുശൈത്ത് മദനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

National
  •  a day ago
No Image

യുഎഇയിൽ ഈ ആഴ്ച മുഴുവൻ മഴയ്ക്കും തണുപ്പിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്റെ നോട്ടിസ്

Kerala
  •  a day ago
No Image

വൈഡോഡ് വൈഡ്, ഓവർ എറിഞ്ഞുതീർക്കാൻ എടുത്തത് 13 പന്തുകൾ; അർഷ്ദീപിന്റെ ബൗളിം​ഗിൽ കട്ടക്കലിപ്പിലായി ​ഗംഭീർ

Cricket
  •  a day ago
No Image

യുഎസ് സമ്മർദ്ദം; ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% ചുങ്കം ചുമത്തി മെക്‌സിക്കോ

International
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; പ്രതീക്ഷയോടെ മുന്നണികൾ

Kerala
  •  a day ago
No Image

ബൈറോൺ ശൈത്യ കൊടുങ്കാറ്റ്: ഗസ്സയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരവിച്ച് മരിച്ചു; ലക്ഷക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ 

International
  •  a day ago
No Image

പരിഗണന വി.ഐ.പികൾക്കു മാത്രം: സാധാരണക്കാർ ആർക്കും പ്രധാനമല്ല; സൂരജ് ലാമയുടെ മരണത്തിൽ ഹൈക്കോടതി

Kerala
  •  a day ago
No Image

നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്; ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള കാരണവും ഇന്നറിയാം

Kerala
  •  a day ago
No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  2 days ago