HOME
DETAILS

മലക്കുകളുടെ ആഗമനവും ലൈലത്തുല്‍ ഖദ്റും

  
backup
April 11, 2023 | 5:56 PM

lailathul-qadr
എ മരക്കാര്‍ ഫൈസി തിരൂര്‍
മലക്കുകളുടെ ആഗമനമാണ് ലൈലതുല്‍ ഖദ്‌റിന്റെ പ്രത്യേകതകളില്‍ പ്രധാനമായത്. ഇതിനെ ഇമാം റാസി(റ) വിശദീകരിക്കുന്നു. സിദ്‌റതുല്‍ മുന്‍തഹയില്‍ നിന്നുള്ള മലക്കുകളെല്ലാം സത്യവിശ്വാസികള്‍ക്ക് സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞു കൊണ്ട് ജിബ്‌രീലു (അ)മൊത്ത് ലൈലതുല്‍ ഖദ്‌റില്‍ ആഗതരാകും. ഭൂമിയിലെങ്ങും അല്ലാഹുവിന് സുജൂദും റുകൂഉം ചെയ്തുകൊണ്ട് വിശ്വാസികള്‍ക്കായി അവര്‍ പ്രാര്‍ഥിക്കും. ജിബ്‌രീല്‍ (അ) എല്ലാ വിശ്വാസികളുടെയും കരം ചുംബിക്കുകയും ജിബ്‌രീലിന്റെ ഹസ്തദാനം ലഭിച്ചവരുടെ ശരീരം ആനന്ദ തുന്ദിലമാവുകയും ചെയ്യും. ലൈലത്തുല്‍ ഖദ്‌റിനെ ഭൂമിയിലെ വിശ്വാസികള്‍ എങ്ങനെ ആരാധനകള്‍കൊണ്ട് ധന്യമാക്കിയെന്ന് മലക്കുകള്‍ തിരിച്ച് ചെല്ലുമ്പോള്‍ സിദ്‌റതുല്‍ മുന്‍തഹാ അന്വേഷിക്കും. ലൈലത്തുല്‍ ഖദ്്‌റിനെ വരവേറ്റ ഓരോ സ്ത്രീയുടെയും പുരുഷന്റെയും നാമങ്ങളും പിതൃനാമങ്ങളും അടക്കം മലക്കുകള്‍ വ്യക്തമാക്കും. ഈ വിവരമറിയുമ്പോള്‍ സ്വര്‍ഗം പ്രാര്‍ഥിക്കും. 'അല്ലാഹുവേ, അവരെ എത്രയും പെട്ടെന്ന് എന്നിലേക്ക് പ്രവേശിപ്പിക്കേണമേയെന്ന്. അപ്പോള്‍ മലക്കുകള്‍ പറയും ആമീന്‍.' (റാസി 32:34). ലൈലത്തുല്‍ ഖദ്‌റില്‍ സിദ്‌റതുല്‍ മുന്‍തഹയില്‍ നിന്ന് മലക്കുകള്‍ ഇറങ്ങിവരും. അവരുടെ കൂടെ ജിബ്‌രീല്‍(അ)മുണ്ടാവും. വിശിഷ്ടങ്ങളായ നാലു പതാകകള്‍ ജിബ്‌രീല്‍ (അ) വഹിക്കുന്നുണ്ടാവും. അതിലൊന്ന് നബി (സ)യുടെ റൗദയില്‍ നാട്ടും. രണ്ടാമത്തേത് ബൈതുല്‍മുഖദ്ദസിന്റെ മുകളിലും മൂന്നാമത്തേത് മസ്ജിദുല്‍ ഹറാമിന്റെ മുകളിലും നാലാമത്തേത് സീനാ പര്‍വതത്തിലുമാണ് നാട്ടുക. വിശ്വാസികള്‍ താമസിക്കുന്ന വീടുകള്‍ ജിബ്‌രീല്‍ (അ) സന്ദര്‍ശിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യും. മദ്യപാനി, മാതാപിതാക്കളെ വെറുപ്പിച്ചവന്‍, കുടുംബബന്ധം മുറിച്ചവര്‍, പന്നിമാംസഭോജി എന്നിവര്‍ക്ക് ജിബ്‌രീല്‍ സലാം ചൊല്ലുകയില്ല. മറ്റൊരു ഹദീസില്‍ വിശ്വാസികളോട് അകാരണമായി മൂന്ന് ദിവസത്തിലധികം പിണങ്ങിനിന്നവന്‍ എന്നാണ് വന്നിരിക്കുന്നത്. അന്ന് അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്‌രീല്‍ (അ) ഓഹരി ചെയ്യും. ജീവിച്ചിരിപ്പുള്ള വിശ്വാസികള്‍ക്കെല്ലാം വിഹിതം നല്‍കിയാലും അത് ശേഷിക്കും. അപ്പോള്‍ ജിബ്‌രീല്‍ അല്ലാഹുവിനോട്, നാഥാ ബാക്കിയുള്ള റഹ്്മത് എന്തു ചെയ്യണമെന്നന്വേഷിക്കും. മുഹമ്മദ് നബി (സ)യുടെ സമുദായത്തില്‍ നിന്ന് മരണപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കാന്‍ ആജ്ഞലഭിക്കും. അവര്‍ക്ക് വീതിച്ച ശേഷവും അത് അവശേഷിക്കും. ജിബ്‌രീല്‍ മുന്‍ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ അവിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അല്ലാഹു കല്‍പിക്കും. അങ്ങനെ ആ രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വിഹിതം ലഭിച്ച അമുസ്‌ലിംകളാണ് പിന്നീട് സത്യവിശ്വാസികളായി മരണപ്പെടുന്ന സൗഭാഗ്യവാന്മാര്‍. (റൂഹുല്‍ മആനി 30:196). ചുരുക്കത്തില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ അനുഗ്രഹം ലഭ്യമാകാന്‍ തയാറെടുപ്പ് ആവശ്യമാണ്. മനസ്സറിഞ്ഞു പാശ്ചാത്തപിച്ചും ദുഷിച്ച പ്രവര്‍ത്തികളില്‍ നിന്നു പിന്തിരിഞ്ഞും ബന്ധങ്ങള്‍ നന്നാക്കിയും ലൈലത്തുല്‍ ഖദ്‌റിനെ സ്വീകരിക്കാന്‍ നാം ഒരുങ്ങണം. പിണങ്ങി നില്‍കുന്നവരോട് നന്നാകാനും കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സമയം കണ്ടെത്തണം. ഇല്ലെങ്കില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ അനുഗ്രഹം നഷ്ടപ്പെട്ടവരില്‍ നാം അകപ്പെടും. ലൈലത്തുല്‍ ഖദ്‌റ് കൊണ്ടു വിജയിച്ച സൗഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  14 days ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  14 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  14 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  14 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  14 days ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  14 days ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  14 days ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  14 days ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  14 days ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  14 days ago