HOME
DETAILS

ദ്വീപ് നിവാസികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്രത്തിന്റെ ഉറപ്പ്

  
backup
May 31, 2021 | 10:08 PM

56343-2

 

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ദീപ് നിവാസികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുമെന്ന് ലക്ഷദ്വീപ് ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്രത്തിന്റെ ഉറപ്പ്.


ഇന്നലെ ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിക്കൊപ്പം ലക്ഷദ്വീപ് ഘടകം അധ്യക്ഷന്‍ അബ്ദുല്‍ഖാദര്‍, ഉപാധ്യക്ഷന്‍ കെ.പി മുത്തുക്കോയ എന്നിവര്‍ ആഭ്യന്തരമന്ത്രി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചില്ല.


ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയ നദ്ദയുടെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ ഗുണ്ടാ ആക്ട് കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമല്ലെന്നും അമിത്ഷാ ലക്ഷദ്വീപ് ബി.ജെ.പി നേതാക്കളെ അറിയിച്ചു. ലക്ഷദ്വീപ് ജനതയെ ദ്രോഹിച്ചുകൊണ്ടുള്ള ഒരു നടപടിയും സ്വീകരിക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി.
ഇപ്പോഴത്തേത് കരട് മാത്രമാണ്. ഇതേ രീതിയില്‍ നിയമം നടപ്പാക്കില്ല. ലക്ഷദ്വീപ് ജനതയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ അവിടെ നിയമങ്ങള്‍ നടപ്പാക്കുകയുള്ളൂ എന്നും അമിത്ഷാ അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരമരണം; 26 കാരിയായ യുവതി മരിച്ചു

Kerala
  •  12 hours ago
No Image

ദേശീയ ദിനം ആഘോഷമാക്കി ഒമാൻ; രാജ്യമെങ്ങും ആഘോഷത്തിമിർപ്പിൽ

oman
  •  12 hours ago
No Image

മഴ പിന്നോട്ടില്ല, ഞായറാഴ്ച്ച വരെ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 hours ago
No Image

1,000 അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കാൻ സാമ്പത്തിക പദ്ധതിയുമായി യുഎഇ

uae
  •  13 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ അറസ്റ്റില്‍

Kerala
  •  14 hours ago
No Image

തിഹാര്‍ ജയിലില്‍ പുതിയ ഗോശാല; തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനെന്ന്. ഏകാന്തതടവുകാര്‍ക്ക് കൗ തെറാപ്പിയെന്നും അധികൃതര്‍

National
  •  14 hours ago
No Image

ജ്വല്ലറിയില്‍ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോള്‍ ആത്മഹത്യാശ്രമം; പന്തീരാങ്കാവില്‍ യുവതി കസ്റ്റഡിയില്‍

Kerala
  •  14 hours ago
No Image

'യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ താരിഫ് കൂട്ടുമെന്ന് താക്കീത് ചെയ്തു;  മോദി അടിയറവ് പറഞ്ഞു' ഇന്ത്യ-പാക് യുദ്ധ വിരാമത്തില്‍ ട്രംപിന്റെ പുതിയ അവകാശവാദം

National
  •  14 hours ago
No Image

ട്രാഫിക് പിഴകൾ അടച്ചില്ലെങ്കിൽ യുഎഇയിൽ നിന്ന് മടങ്ങാനാകില്ലേ?, നിയമം പറയുന്നതിങ്ങനെ

uae
  •  14 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു, അറസ്റ്റ് ഉടന്‍?

Kerala
  •  14 hours ago